• HOME
  • »
  • NEWS
  • »
  • film
  • »
  • Miral release | നടൻ ഭരത് നായകൻ; ഹൊറർ ത്രില്ലർ ചിത്രം 'മിറൽ' നവംബർ മാസത്തിൽ കേരളത്തിൽ റിലീസ്

Miral release | നടൻ ഭരത് നായകൻ; ഹൊറർ ത്രില്ലർ ചിത്രം 'മിറൽ' നവംബർ മാസത്തിൽ കേരളത്തിൽ റിലീസ്

ഒരു ഇടവേളക്ക് ശേഷം നടൻ ഭരത് നായകനാകുന്ന ഈ ചിത്രത്തിൽ വാണി ഭോജൻ നായികയാവുന്നു

മിറൽ

മിറൽ

  • Share this:
സൂപ്പർ ഹിറ്റായ 'രാക്ഷസൻ' എന്ന ചിത്രത്തിനു ശേഷം ആക്സസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമായ 'മിറൽ' (Miral movie) നവംബർ പതിനൊന്നിന് കേരളത്തിൽ തിയെറ്ററുകളിലെത്തുന്നു. ഒരു ഇടവേളക്ക് ശേഷം നടൻ ഭരത് നായകനാകുന്ന ഈ ചിത്രത്തിൽ വാണി ഭോജൻ നായികയാവുന്നു.

എം. ശക്തിവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തിൽ കെ.എസ്. രവികുമാര്‍, മീരാ കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവരും അഭിനയിക്കുന്നു.

ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ജി ഡില്ലി ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാല നിർവ്വഹിക്കുന്നു.
സംഗീതം- പ്രസാദ് എസ്.എന്‍., എഡിറ്റർ- കലൈവാനന്‍ ആര്‍., കല-മണികണ്ഠന്‍ ശ്രീനിവാസന്‍, ആക്ഷന്‍ കൊറിയോഗ്രഫി- ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈർ- സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം., കോസ്റ്റ്യൂം ഡിസൈനർ- ശ്രീദേവി ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം- എം. മുഹമ്മദ് സുബൈര്‍, മേക്കപ്പ്- വിനോദ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എസ്. സേതുരാമലിംഗം, സ്റ്റില്‍സ്- ഇ. രാജേന്ദ്രന്‍, അഖിൽ, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ലളമിംഗോ ബ്ലൂസ് 'മിറൽ' കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.

Also read: Rudhiram | കന്നഡ സിനിമയെ പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് മലയാളത്തിൽ; അപർണ ബാലമുരളി നായികയാവുന്ന 'രുധിരം'

കന്നഡ സിനിമാരംഗം പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക്. അഭിനയിക്കാന്‍ അപര്‍ണ ബാലമുരളിയും (Aparna Balamurali).

നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'രുധിരം' എന്ന ചിത്രത്തിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 'രുധിരം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിൽ എത്തുമ്പോൾ ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്.

ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി.

സാന്‍ഡല്‍വുഡില്‍ നവതരംഗം തീര്‍ക്കുന്നവരായാണ് റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി. ഷെട്ടി എന്നിവര്‍ അറിയപ്പെടുന്നത്. ഈ ഷെട്ടി ഗ്യാങ്ങിലെ പ്രധാനിയാണ് രാജ് ബി. ഷെട്ടി.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലൻ നിർമ്മിക്കുന്ന 'രുധിരം' മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അവതരിപ്പിക്കുന്നു.

Summary: In November, Kerala will see the release of the Tamil film Miral, which stars actor Bharath. He finally portrays a protagonist in the film after a long absence
Published by:user_57
First published: