• HOME
  • »
  • NEWS
  • »
  • film
  • »
  • ഷാജി കൈലാസ് ചിത്രത്തിൽ ഭാവന, അതിഥി രവി; 'ഹണ്ട്' ഉടനെ ആരംഭിക്കുന്നു

ഷാജി കൈലാസ് ചിത്രത്തിൽ ഭാവന, അതിഥി രവി; 'ഹണ്ട്' ഉടനെ ആരംഭിക്കുന്നു

മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാലത്തിൽ ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് ചിത്രം

ഷാജി കൈലാസ്, ഭാവന, അതിഥി രവി

ഷാജി കൈലാസ്, ഭാവന, അതിഥി രവി

  • Share this:

    ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ (Hunt movie) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട്ട് ആരംഭിക്കുന്നു. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണനാണ് നിർമ്മാണം. ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേല സന്ദേശം വസന്തമാളിക, വിൻ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണിത്.

    മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാലത്തിൽ ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ഭാവനയും, അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, അജ്മൽ അമീർ, രാഹുൽ മാധവ്, ചന്തു നാഥ്, ജി. സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങളിലെത്തുന്നു.

    Also read: Kaapa trailer | ഗുണ്ടാപ്പകയുടെ വേറിട്ട കാഴ്ചയുമായി കൊട്ട മധുവും സംഘവും; ‘കാപ്പ’ ട്രെയ്‌ലർ

    നിഖിൽ ആനന്ദിൻ്റേതാന്നു തിരക്കഥ. സംഗീതം – കൈലാസ് മേനോൻ. ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായിയായിരുന്ന ജാക്സൺ ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു.

    എഡിറ്റിംഗ് – അജാസ്, കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി. ശങ്കർ, കോസ്റ്റ്യും ഡിസൈൻ – ലിജി പ്രേമൻ, നിശ്ചല ഛായാഗ്രഹണം -ഹരി തിരുമല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു വൈക്കം, പി.ആർ.ഒ.- വാഴൂർ ജോസ്.

    അടുത്തതായി പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’ എന്ന സിനിമയാണ് ഷാജി കൈലാസിന്റേതായി പുറത്തുവരാനിരിക്കുന്നത്. ഈ ചിത്രം ‘കടുവയ്ക്ക്’ ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോംബോയെ ബിഗ് സ്‌ക്രീനിലെത്തിക്കും. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി മറ്റൊരു പ്രധാന വേഷം ചെയ്യും.

    മോഹൻലാൽ നായകനായ ‘എലോൺ’ മറ്റൊരു ചിത്രമാണ്. ലോക്ക്ഡൗൺ ദിനങ്ങളിലെ കഥ പറയുന്ന സിനിമയിൽ മോഹൻലാൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. മറ്റു താരങ്ങൾ ഫോൺ കോളിലൂടെ സിനിമയിൽ വോയിസ് കാസ്റ്റ് ആയി എത്തും.

    Summary: Shaji Kailas’ film ‘Hunt,’ which stars Bhavana and Aditi Ravi, is scheduled to feature significant roles from both of them. The blockbuster film ‘Kaduva,’ which stars Prithviraj, marked the director’s recent return to the business. He has two more movies ready to be released: one is ‘Kaapa,’ which features Prithviraj in the lead role, and the other is ‘Alone,’ which is headlined by actor Mohanlal. Kaapa is hitting big screens on December 22

    Published by:user_57
    First published: