• HOME
  • »
  • NEWS
  • »
  • film
  • »
  • വിവാഹനിശ്ചയ വേദിയിൽ നൃത്തച്ചുവടുകളുമായി ഭാവന

വിവാഹനിശ്ചയ വേദിയിൽ നൃത്തച്ചുവടുകളുമായി ഭാവന

Bhavana dancing at a wedding engagement ceremony | ഈ വീഡിയോ ഇന്റർനെറ്റിൽ തരംഗമാവുകയാണ്

ഭാവന

ഭാവന

  • Last Updated :
  • Share this:
    കൂട്ടുകാരിയുടെ സഹോദരിയുടെ വിവാഹ നിശ്ചയ വേളയിലാണ് ഭാവന. മെല്ലെ മെല്ലെ പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പ്രിയ നായിക തകർപ്പൻ നൃത്ത ചുവടുകളുമായാണ് ഇവിടെ എത്തിയിരിക്കുന്നത്. ഒപ്പം സഹോദരിയുടെ ജീവിതത്തിലെ സുപ്രധാന ചടങ്ങിൽ ആങ്കറായി പ്രേക്ഷകർക്ക് സുപരിചിതയായ ശില്പ ബാലയും ഭാവനക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്. ഈ വീഡിയോ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. അടുത്തിടെ ഒരു പൊതു പരിപാടിയിൽ മറ്റു താരങ്ങൾക്കൊപ്പം അതിഥിയായി എത്തി ഭാവന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.



    വിവാഹ ശേഷം ഭാവന എവിടെ എന്ന ചോദ്യത്തിന് സിനിമയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് മറുപടി കൊടുത്തിരുന്നു പ്രിയതാരം. മലയാളത്തിൽ അല്ലെങ്കിലും വിവാഹ ശേഷം ഇടവേളയെടുത്ത ഭാവന തെലുങ്ക് സിനിമയിലാണ് മടങ്ങി വരവ് നടത്തിയത്. തമിഴ് പ്രേക്ഷകരും മലയാളികളും ഒരുപോലെ നെഞ്ചിലേറ്റിയ 96 എന്ന തൃഷ വിജയ് സേതുപതി ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ജാനുവായെത്തി ഭാവന തിരികെ എത്തുകയായിരുന്നു. മലയാള സിനിമയിൽ ഒരു മടക്കം എന്നതിനെപ്പറ്റി ഭാവന ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല.

    First published: