നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bhajarangi 2| പുതിയ സിനിമയിലെ ചിത്രം പങ്കുവെച്ച് ഭാവന; ട്രെന്റിങ്ങായി കന്നട ചിത്രത്തിന്റെ ടീസർ

  Bhajarangi 2| പുതിയ സിനിമയിലെ ചിത്രം പങ്കുവെച്ച് ഭാവന; ട്രെന്റിങ്ങായി കന്നട ചിത്രത്തിന്റെ ടീസർ

  2013 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ബജ്റംഗിയുടെ രണ്ടാം ഭാഗമാണ് പുതിയ ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

  Image:bhavana/Instagram

  Image:bhavana/Instagram

  • Share this:
   മലയാളികളുടെ ഇഷ്ടതാരം ഭാവന പ്രധാന വേഷത്തിലെത്തുന്ന കന്നട ചിത്രം ബജ്റംഗി 2 വിന്റെ ടീസർ യൂട്യൂബ് ട്രെന്റിങ്ങിൽ. കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകൻ. ജൂലൈ 11ന് പുറത്തിറങ്ങിയ ടീസർ യൂട്യൂബ് ട്രെന്റിങ്ങിൽ 13ാം സ്ഥാനത്താണ്.
   View this post on Instagram

   Bhajrangi 2 Teaser 🔥 Link in my bio .....


   A post shared by Mrs June6 🧚🏻‍♀️ (@bhavzmenon) on

   2013 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ബജ്റംഗിയുടെ രണ്ടാം ഭാഗമാണ് പുതിയ ചിത്രമെന്നാണ് റിപ്പോർട്ടുകൾ. കന്നടയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് ബജ്റംഗി. ഒന്നാം ഭാഗമൊരുക്കിയ സംവിധായകൻ ഹർഷ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.

   ഭാവനയും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഓകെ ജാനുവിന്റെ കന്നഡ പതിപ്പായ 99 ന് ശേഷം ഭാവന പ്രധാന വേഷത്തിലെത്തുന്ന കന്നട ചിത്രമാണ് ബജ്റംഗി 2.

   ചിത്രത്തിലെ രംഗം ഭാവന ഇൻസ്റ്റഗ്രമാലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ബജ്റംഗിയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിരുന്നില്ല.
   Published by:Naseeba TC
   First published:
   )}