• HOME
  • »
  • NEWS
  • »
  • film
  • »
  • Bhavana : 'വെൽക്കം ബാക്ക് ഭാവന'; ഭാവനയുടെ രണ്ടാം വരവിന് മലയാള സിനിമയുടെ ആശംസ

Bhavana : 'വെൽക്കം ബാക്ക് ഭാവന'; ഭാവനയുടെ രണ്ടാം വരവിന് മലയാള സിനിമയുടെ ആശംസ

മടങ്ങിവരവ് ചിത്രത്തിൽ ഷറഫുദീനാണ് ഭാവനയുടെ നായകൻ

ഭാവന

ഭാവന

  • Share this:

    വളരെ നീണ്ട ഇടവേളയ്‌ക്കു ശേഷം ഭാവന (Bhavana) മലയാള സിനിമയിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ (Ntikkakkakkoru Premondarnn) എന്ന ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. മടങ്ങിവരവ് ചിത്രത്തിൽ ഷറഫുദീനാണ് ഭാവനയുടെ നായകൻ. രണ്ടാം വരവിൽ ഭാവനയ്ക്ക് ആശംസയുമായി താരലോകം ഒപ്പമുണ്ട്. സഹപ്രവർത്തകരും താരങ്ങളുമായ നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ജാക്കി ഷ്‌റോഫ്, മഞ്ജു വാര്യർ, പ്രിയ മണി, പാർവതി, മുതിർന്ന മാധ്യമപ്രവർത്തകൻ ജിതേഷ് പിള്ള തുടങ്ങിയവർ വീഡിയോ ആശംസകൾ നേർന്നു.

    അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ആദം ജോൺ ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം. ഇടവേളയിൽ ഒരു ഹ്രസ്വചിത്രത്തിലും ഏതാനും ഇതരഭാഷാ സിനിമകളിലും ഭാവന അഭിനയിച്ചിരുന്നു.

    കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഷെഡ്യൂളുകളിലായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

    ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കൊറിയോഗ്രഫി : അനഘ – റിഷ്ധാന്‍, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്സ് ഇ കുര്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷനീം സഈദ്.

    ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, അരുണ്‍ റഷ്ദി, ശബരീദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, ക്രിയേറ്റീവ് ഡയറക്ടര്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട്.

    Summary: Bhavana is making a thumping comeback to Malayalam cinema with Ntikkakkakkoru Premondarnn releasing on February 24, 2024

    Published by:user_57
    First published: