ഭാവന ഇതാ, ഇവിടെ

  • Share this:
    വിവാഹ ശേഷം സജീവ അഭിനയ രംഗത്തു നിന്നും മാറി നിൽക്കുന്ന പ്രിയ നായികമാർ തിരികെ വരുമ്പോൾ ആരാധകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക പതിവാണ്. ഇനി വരവൽപ്പം താമസിച്ചാലും അവരെ ഇടയ്ക്കൊന്നു കാണുന്നത് തന്നെ സന്തോഷം നൽകുന്ന കാര്യമാണ്. ഇപ്പൊ ഇതാ ഭാവന അത്ര ചെറുതും വലുതും അല്ലാത്ത ഇടവേളയ്ക്കു ശേഷം വീണ്ടും ആരാധകരുടെ മുന്നിൽ വന്നിരിക്കുന്നു. കൂട്ടുകാരിയും അഭിനേത്രിയുമായ നവ്യ നായരുടെ ഭരതനാട്യം വീഡിയോ പ്രകാശനത്തിന് ശേഷം അഭിനന്ദനം അർപ്പിച്ചു കൊണ്ടുള്ള വിഡിയോയിൽ സംസാരിക്കുകയാണ് ഭാവന.



     




    View this post on Instagram




     

    Thank u darling ...


    A post shared by Navya Nair (@navyanair143) on






    "നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായർ ഒരു നല്ല അഭിനേത്രിയും, നർത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാൻസ് വീഡിയോ നിങ്ങൾക്കായി സമർപ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്, ആ കവിത നൃത്ത രൂപത്തിൽ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം," നവ്യയെ ആശംസിച്ച്‌ ഭാവന തന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. നവ്യ തന്നെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് നന്ദി പറയുന്നുമുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നവ്യയുടെ ഡാൻസ് വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചത്.

    ഈ വർഷം ജനുവരി 22നാണ് കന്നഡ സിനിമ നിർമ്മാതാവും കാമുകനുമായി നവീനിനെ ഭാവന വിവാഹം ചെയ്തത്. തുടർന്ന് മലയാള ചലച്ചിത്ര ലോകത്തു ഭാവനയെ കണ്ടില്ല. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവനയുടെ ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ഇനി മലയാളത്തിലേക്ക് തിരിച്ചു വരവുണ്ടാകുമോ എന്നറിയാനും ആരാധകർക്ക് ആകാംഷയുണ്ടാകും.

    First published: