• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES BHAVANAS LOOK IN 96 KANNADA REMAKE 99 IS

96ന്റെ കന്നഡ റീമേക് 99ൽ ഭാവനയുടെ ഫസ്റ്റ് ലുക്

'എല്ലാ ദിവസവും വാലൻന്റൈൻ ദിനമാണ്' എന്ന ടാഗ് ലൈനുമായാണ് ഫസ്റ്റ് ലുക് പുറത്തു വന്നിരിക്കുന്നത്

ഫസ്റ്റ് ലുക്

ഫസ്റ്റ് ലുക്

  • Share this:
    റൊമ്പ ദൂരം പോയിട്ടിയാ റാം? തമിഴ് പ്രേക്ഷകരെക്കാളും ഈ ചോദ്യം തറച്ചത് മലയാളികളുടെ മനസ്സിലാണ്. വിജയ് സേതുപതി, തൃഷ എന്നിവർ തകർത്തഭിനയിച്ച 96 കന്നടയിൽ 99 ആവുമ്പോൾ നായികയായി എത്തുന്നത് ഭാവനയാണ്. ചിത്രത്തിലെ ഭാവനയുടെ ഫസ്റ്റ് ലുക് ഈ വാലൻന്റൈൻ ദിനത്തിൽ പുറത്തു വന്നിരിക്കയാണ്. വിവാഹ ശേഷം അഭിനയ ജീവിതത്തിന് ഇടവേള നൽകിയ ഭാവനയുടെ ശക്തമായ തിരിച്ചു വരവാകും 99. 'എല്ലാ ദിവസവും വാലൻന്റൈൻ ദിനമാണ്' എന്ന ടാഗ് ലൈനുമായാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രാമു ഫിലിംസാണ്. സംഗീത സംവിധായകൻ അർജുൻ ജന്യയുടെ 100-ാമത് ചിത്രം കൂടിയാണിത്.

    Film review: കണ്ണിറുക്കലിനപ്പുറം എന്താണ് അഡാർ ലവ്?

    രണ്ടു പതിറ്റാണ്ടു ശേഷം കണ്ടുമുട്ടുന്ന സ്കൂൾ പ്രണയിതാക്കളുടെ കഥയാണ് 96. നായിക ജാനകി എന്ന ജാനു വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയും ആവുമ്പോൾ, നായകൻ രാമചന്ദ്രൻ അവിവാഹിതനായി തുടരുകയാണ്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനായാണ് ഇവർ വീണ്ടും കണ്ടു മുട്ടുന്നത്. കന്നഡ കൂടാതെ തെലുങ്ക് റീമേക്കും ഒരുങ്ങുന്നുണ്ട്.

    ആദം ജോൺ ആണ് ഭാവനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. ശേഷം 2018 ജനുവരിയിൽ ചലച്ചിത്ര നിർമ്മാതാവ് നവീനുമായുള്ള വിവാഹം നടന്നു. മാധ്യമങ്ങൾക്കു മുൻപിൽ നിന്ന് പോലും അപ്രത്യക്ഷയായ ഭാവന, സുഹൃത്തും അഭിനേത്രിയുമായ നവ്യ നായരുടെ നൃത്ത ആൽബം 'ചിന്നം ചിരു കിളിയെ'യുടെ പ്രകാശനത്തോടനുബന്ധിച്ച്‌ ആശംസകൾ നേരുന്ന വീഡിയോയിലാണ് വീണ്ടും മുഖം കാണിച്ചത്. ഇനിയെന്നാവും ഭാവന മലയാള സിനിമയിൽ തിരികെ എത്തുക എന്നതാവും ആരാധകരുടെ ചോദ്യം.

    First published:
    )}