• HOME
  • »
  • NEWS
  • »
  • film
  • »
  • Bheeshma Parvam | കത്തിക്കയറി 'മൈക്കിള്‍'; 2.2 മില്യണ്‍ കാഴ്ചക്കാരുമായി ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയി ഭീഷ്മ പര്‍വ്വം

Bheeshma Parvam | കത്തിക്കയറി 'മൈക്കിള്‍'; 2.2 മില്യണ്‍ കാഴ്ചക്കാരുമായി ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയി ഭീഷ്മ പര്‍വ്വം

സമീപകാലത്ത് ഏറ്റവുമധികം ടീസര്‍ റിയാക്ഷന്‍ വീഡിയോകള്‍ എത്തിയതും ഈ ടീസറിന് ആയിരുന്നു.

  • Share this:
    പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ എത്തുന്ന ഭീഷ്മ പര്‍വ്വം. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസറിന് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

    യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ടീസര്‍ 15 മണിക്കൂര്‍ കൊണ്ട് നേടിയത് 23 ലക്ഷത്തോളം കാഴ്ചകളാണ്. 2.61 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമന്റുകളും വീഡിയോയ്ക്കു താഴെയുണ്ട്. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം ടീസര്‍ റിയാക്ഷന്‍ വീഡിയോകള്‍ എത്തിയതും ഈ ടീസറിന് ആയിരുന്നു.

    ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

    ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് അമല്‍ നീരദ് ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് മൂന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.


    ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

    അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്-വിവേക് ഹര്‍ഷന്‍, സംഗീതം-സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്-രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്സ് -ആര്‍ജെ മുരുകന്‍, വരികള്‍-റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍-ഡിസൈന്‍-സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍-തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍-സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
    Published by:Jayesh Krishnan
    First published: