നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചിരിമാലയുമായി 'തിരിമാലി'; ബിബിന്‍ ജോര്‍ജ് - രാജീവ് ഷെട്ടി ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  ചിരിമാലയുമായി 'തിരിമാലി'; ബിബിന്‍ ജോര്‍ജ് - രാജീവ് ഷെട്ടി ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണ് തിരിമാലി

  • Share this:
   ശിക്കാരി ശംഭുവിനു ശേഷം എഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന തിരിമാലി എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രമുഖ മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

   ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍(ലിച്ചി) എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണ് തിരിമാലി.

   സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേപ്പാളിലായിരുന്നു. സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

   റാഫി-മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജീവ് ഷെട്ടി. ഷാഫിയുടെ 'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയില്‍ ചീഫ് അസോസിയേറ്റായിരുന്നു. ആ സമയത്താണ് ബോംബ് കഥയിലെ നായകനായ ബിബിന്‍ ജോര്‍ജിനെ രാജീവ് പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദത്തില്‍ നിന്നാണ് ഈ സിനിമയിലേക്ക് ബിബിന്‍ എത്തിയത്. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

   ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി, സംഗീതം ബിജിബാല്‍, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിങ് ജിത്ത്, കല അഖില്‍ രാജ്, കോസ്റ്റ്യൂം ഇര്‍ഷാദ്, മേക്കപ്പ് റോണെക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

   Also Read - Michael Jackson Birth Anniversary | മൈക്കല്‍ ജാക്‌സന് ട്രിബ്യൂട്ട്; ത്രില്ലറിന്റെ കവര്‍ വേര്‍ഷന്‍ ഒരുക്കി തിരുവനന്തപുരത്തുകാരൻ

   Also read - ഒലിവര്‍ ട്വിസ്റ്റ് ഇനി ഇഖ്ബാല്‍; മേഡ് ഇന്‍ കാരാവാന്‍ ചിത്രീകരണം പൂര്‍ത്തിയായി

   ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം ജനഹൃദയങ്ങള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ പുത്തന്‍ വേഷപകര്‍ച്ചയുമായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ്.

   ഹോമിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'. ദുബായിയിലെ പ്രവാസികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ജോമി കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോമി കുര്യാക്കോസ് തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി.

   പുതുമുഖം പ്രിജില്‍ നായകനാവുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്ട താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നത്. ക്യാമറ: ഷിജു എം ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
   Published by:Karthika M
   First published:
   )}