ബിഗ് ബോസ് മലയാളത്തിലൂടെ (Bigg Boss Malayalam)ശ്രദ്ധേയനായ ഡോ. റോബിൻ രാധാകൃഷ്ണൻ (Dr. Robin Radhakrishnan) സിനിമയിലേക്ക്. പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസ് നിർമിക്കുന്ന ചിത്രത്തിലാണ് റോബിൻ രാധാകൃഷ്ണൻ അഭിനയിക്കുന്നത്.
മോഹൻലാലിന്റെ ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രൊഡക്ഷന്‍ നമ്പര്‍- 14 റോബിന്റെ പോസ്റ്റര്‍ അണിയറ പ്രവർത്തകരും റോബിനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'ഡാ തടിയാ', 'മഹേഷിന്റെ പ്രതികാരം', 'മായാനദി', 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' എന്നീ ജനപ്രിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് സന്തോഷ് ടി കുരുവിള. 'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് റിലീസിനൊരുങ്ങി നില്‍ക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം.!
എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പതിനാലാമത്തെ ചിത്രത്തിലാണ് ഡോക്ടർ റോബിൻ അഭിനയിക്കുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറാണ് റോബിന്‍. ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽമീഡിയയിലും താരമാണ്.
ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ റിയാസിനെ ശാരീരികമായി നേരിട്ടതോടയാണ് റോബിൻ ഷോയിൽ നിന്ന് പുറത്താകുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.