• HOME
 • »
 • NEWS
 • »
 • film
 • »
 • നാട്ടുകാരെ ഓടിവരണേ... ഹൈറേഞ്ചിലൊരു ത്രില്ലർ; ഗുരു സോമസുന്ദരത്തിനൊപ്പം മുഖ്യവേഷത്തിൽ ബിജു മേനോൻ

നാട്ടുകാരെ ഓടിവരണേ... ഹൈറേഞ്ചിലൊരു ത്രില്ലർ; ഗുരു സോമസുന്ദരത്തിനൊപ്പം മുഖ്യവേഷത്തിൽ ബിജു മേനോൻ

Biju Menon and Guru Somasundaram in a Highrange-based thriller movie | ചിത്രീകരണം പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, തേക്കടി ഭാഗങ്ങളിൽ

 • Share this:
  ഹൈറേഞ്ച് പശ്ചാത്തലത്തിലെ ത്രില്ലർ ചിത്രവുമായി ബിജു മേനോനും (Biju Menon) ഗുരു സോമസുന്ദരവും (Guru Somasundaram). ദിവ്യാ പിള്ളയാണ് (Divya Pillai) നായിക. ഏപ്രിൽ പതിനാറിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവള്ളത്തിനു സമീപമുള്ള പോർട്ട് മുസ്സിരിസ് ഹോട്ടലിൽ വച്ചാണ് ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്. യു.എഫ്.ഐ.മോഷൻ പിക്ച്ചേഴ്സിനു വേണ്ടി കിഷോർ വാര്യത്ത്, ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നിർമ്മാണം. ഷാബു അന്തിക്കാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ - ഇമേജസ് ആഡ് ഫിലിംസ് .

  ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻ്റെ ആരംഭം കുറിച്ചത് തികച്ചും ലളിതമായ ചടങ്ങോടെയാണ്. പൂജാ ചടങ്ങുകൾക്കു ശേഷം എയർപോർട്ടിൽ
  ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം എന്നിവരടങ്ങുന്ന രംഗങ്ങൾ ചിത്രീകരിച്ചു.

  തികഞ്ഞ ഫാമിലി ജോണർ ചിത്രമായ ലക്കി സ്റ്റാറിനു ശേഷം സംവിധായകൻ ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുക്കുന്ന സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. അവതരണത്തിൽ തികച്ചും വ്യത്യസ്ഥമായ സമീപനമാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന സിനിമ എന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന ഉറപ്പ്.

  ഷീലു ഏബ്രഹാം, ശാന്തി പ്രിയ (ദൃശ്യം2 ഫെയിം), സിജോയ് വർഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ് (തണ്ണീർമത്തൻ ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ശ്രീജിത്ത് ഉണ്ണികൃഷ്ണൻ്റേതാണ് ഗാനങ്ങൾ. ലോകനാഥൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
  കലാസംവിധാനം - അപ്പുണ്ണി സാജൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റിയൂം ഡിസൈൻ- നയന ശ്രീകാന്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അമൃത ശിവദാസ്, അഭിലാഷ് എസ്. പാറോൽ, സഹസംവിധാനം - കിരൺ അശോകൻ, സ്വപ്നാ വിമൽ, ശരത്ത് എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- സിബി ചീരൻ.

  പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, തേക്കടി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

  Summary: Biju Menon and Guru Somasundaram to appear in a new movie set on a thriller genre in the hilly landscapes of Kerala. A Deepu Anthikkad directorial has actor Divya Pillai on board to play female lead. The movie is set to shot extensively on the scenic locales of Peermade, Vandiperiyar, Kumali and Thekkady
  Published by:user_57
  First published: