• HOME
  • »
  • NEWS
  • »
  • film
  • »
  • Naalam Mura | ബിജു മേനോൻ, ഗുരു സോമസുന്ദരം ചിത്രം 'നാലാം മുറ' ക്രിസ്തുമസ് റിലീസായി എത്തും

Naalam Mura | ബിജു മേനോൻ, ഗുരു സോമസുന്ദരം ചിത്രം 'നാലാം മുറ' ക്രിസ്തുമസ് റിലീസായി എത്തും

മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലർ ചിത്രമാണ്

ബിജു മേനോൻ, ഗുരു സോമസുന്ദരം

ബിജു മേനോൻ, ഗുരു സോമസുന്ദരം

  • Share this:

ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമയൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘നാലാം മുറ’ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബർ 23ന് പ്രദർശനത്തിനെത്തുന്നു. ഒരു മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലർ ഇതുവരെ പറയാത്ത കഥ പറയുന്നു എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പാട്ടുകളും ഇതിനകം പുറത്തിറങ്ങിയത് ഏറെ ശ്രദ്ധേയമായിരുന്നു.

ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിലെ കേന്ദ്ര
കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയ, സുരഭി സന്തോഷ്, ഷീലു ഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ് എന്നിവരും പ്രധാന അഭിനേതാക്കളാണ്.

രചന- സൂരജ് വി.ദേവ്, ഗാനരചന – ശ്രീജിത്ത് ഉണ്ണികൃഷ്ണൻ. കൈലാസ് മേനോൻ്റേതാണു സംഗീതം, പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, ലോകനാഥനാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം -അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അഭിലാഷ് പാറോൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്.

യു.എഫ്.ഐ. മോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ) ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള,
സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. എക്സിക്യട്ടീവ് പ്രൊഡ്യൂസർ: ഷാബു അന്തിക്കാട്. പി.ആർ.ഒ.- വാഴൂർ ജോസ്.

Also read: Kantara | ‘കാന്താര’ ഒ.ടി.ടിയിലെത്തി; സ്ട്രീം ചെയ്യുന്നത് ഇവിടെ

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ കാന്താര (Kantara), ഒ.ടി.ടിയിൽ. ഋഷഭ് ഷെട്ടി (Rishabh Shetty) പ്രധാന വേഷത്തിൽ അഭിനയിച്ച കന്നഡ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) സ്ട്രീം ചെയ്യാൻ ആരംഭിച്ചു. ബോക്‌സ് ഓഫീസിൽ മികച്ച വിജയം തുടരുന്ന ചിത്രം നവംബർ 24 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.

തെക്കൻ തീരദേശ സംസ്ഥാനമായ കർണാടകയിലെ കാടുബെട്ടു വനപ്രദേശത്ത് താമസിക്കുന്ന ഒരു ചെറിയ സമൂഹത്തെ ചുറ്റിപ്പറ്റിയാണ് കാന്താരയുടെ ഇതിവൃത്തം. മരണം ഗ്രാമവാസികളും ദുഷ്ടശക്തികളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുന്ന സംഘട്ടനത്തിൽ, ശിവൻ തന്റെ ഗ്രാമത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നു. സെപ്തംബർ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ കളക്ഷൻ ഇനത്തിൽ 400 കോടി പിന്നിട്ടു.

ആമസോൺ പ്രൈം വീഡിയോയിൽ കാന്താരയുടെ റിലീസിനെക്കുറിച്ച് സംസാരിച്ച ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ഋഷഭ് ഷെട്ടി ഒരു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു, “രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള പ്രേക്ഷകർ കാന്താരയോട് അപാരമായ സ്നേഹം പ്രകടിപ്പിക്കുന്നു. അതിന്റെ ആഗോള ഡിജിറ്റൽ റിലീസിൽ ഞാൻ വളരെ ആവേശത്തിലാണ്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള വിശാലമായ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ സ്‌നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രയത്‌നം എത്തിക്കാൻ ഞങ്ങൾക്ക് കഴിയും. ഇത് സാർവത്രികമായ ഒരു കഥയാണ്. പക്ഷേ ഇതിവൃത്തത്തിലെ പ്രാദേശികത കാഴ്ചക്കാരെ അവസാനം വരെ ആകാംക്ഷയോടെ നിലനിർത്തും. ”

Published by:user_57
First published: