• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആനക്കള്ളനായി ബിജു മേനോൻ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

news18
Updated: July 25, 2018, 11:57 AM IST
ആനക്കള്ളനായി ബിജു മേനോൻ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
news18
Updated: July 25, 2018, 11:57 AM IST
ബിജു മേനോൻ നായകനാകുന്ന ആനക്കള്ളൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സംവിധായകൻ വൈശാഖ് ആണ് ഔദ്യോഗിക പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ദിലീപിനെ നായകനാക്കി ഇവൻ മര്യാദ രാമൻ എന്ന ചിത്രം ഒരുക്കിയ സുരേഷ് ദിവാകരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സപ്ത തരംഗ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

സാഹചര്യങ്ങൾ കൊണ്ട് ആനക്കള്ളനാകേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. സിദ്ദിഖ്, സായ് കുമാർ, സുധീർ കരമന, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ബിജു മേനോൻ നായകനാകുന്ന രണ്ട് ചിത്രങ്ങൾ പുറത്തുവരാനുണ്ട്. റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന കോമഡി ചിത്രം പടയോട്ടം, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയാണ്. പടയോട്ടം ഓഗസ്റ്റ് 17ന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരങ്ങൾ.
Loading...

First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍