• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാസ് ഡയലോഗും പറഞ്ഞ് ക്ലാസ് ഗുണ്ടയായി ബിജു മേനോൻ; പടയോട്ടം ട്രെയിലർ

news18
Updated: August 6, 2018, 6:40 PM IST
മാസ് ഡയലോഗും പറഞ്ഞ് ക്ലാസ് ഗുണ്ടയായി ബിജു മേനോൻ; പടയോട്ടം ട്രെയിലർ
news18
Updated: August 6, 2018, 6:40 PM IST
വ്യത്യസ്ത ഗെറ്റപ്പിൽ ബിജു മേനോൻ എത്തുന്ന ചിത്രം പടയോട്ടത്തിന്റെ ട്രെയിലർ എത്തി. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ചെങ്കൽ രഘു എന്ന ഗുണ്ട കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.

ചെങ്കല്‍ രഘുവിന്റെ ഒരു ഇൻട്രൊഡക്ഷൻ എന്ന തരത്തിലാണ് ട്രെയിലർ എത്തിയിരിക്കുന്നത്. സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സൈജു കുറുപ്പ്, സുധി കോപ്പ, അജു വർഗീസ്, രവി സിംഗ്, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിലുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്.

First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍