• HOME
  • »
  • NEWS
  • »
  • film
  • »
  • Aarkkariyam | ബിജു മേനോൻ, പാർവതി തിരുവോത്ത് ചിത്രം 'ആർക്കറിയാം' ഒ.ടി.ടിയിൽ എത്തുന്നു

Aarkkariyam | ബിജു മേനോൻ, പാർവതി തിരുവോത്ത് ചിത്രം 'ആർക്കറിയാം' ഒ.ടി.ടിയിൽ എത്തുന്നു

Biju Menon, Parvathy Thiruvothu movie Aarkkariyam is up for OTT release | പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ്

ആർക്കറിയാം

ആർക്കറിയാം

  • Share this:
    ബിജു മേനോൻ, പാർവതി തിരുവോത്ത് തുടങ്ങിയവർ വേഷമിട്ട ചിത്രം 'ആർക്കറിയാം' ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു. ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത 'ആർക്കറിയാം' കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന 'ആർക്കറിയാം' എന്ന ചിത്രം മെയ് 19 ന് റൂട്‌സിലൂടെ റിലീസ് ചെയ്യുന്നു.

    ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർക്കറിയാം'. ഇലക്ട്ര, ടേക്ക്ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍. 'ആർക്കറിയാം' എന്ന ചിത്രത്തിനായി കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോൻ നേരത്തേ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

    തിയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും കോവിഡ് സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ അധികം പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. തിയേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് ദൃശ്യവിസ്മയം ഒരുക്കാനാണ് റൂട്‌സിലൂടെ പ്രവർത്തകർ ശ്രമിക്കുന്നത്. 99 രൂപയ്ക്കാണ് റൂട്സിലൂടെ പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നത്.



    അല്പം നിഗൂഢത നിറഞ്ഞ 72 വയസ്സുള്ള ഇട്ടിയവിരയുടെ വേഷം കൈകാര്യം ചെയ്യുന്ന ബിജു മേനോന്‍റെ മേക്കോവര്‍ ആദ്യം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2020ലെ ബ്ലോക്ക്ബസ്റ്റർ 'അയ്യപ്പനും കോശിയും' സിനിമയിലെ അയ്യപ്പൻ നായർ എന്ന പോലീസ് വേഷമാണ് ബിജു മേനോന്റെ ഏറ്റവും അടുത്തു ഹിറ്റായ വേഷം. മൾട്ടി-സ്റ്റാർ ചിത്രമായ തുറമുഖത്തിലും ബിജു മേനോൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.

    മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് സാനു ജോൺ വർഗീസ്, രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയുമാണ് ഗാനങ്ങൾ.

    Summary: Aarkkariyam movie starring Biju Menon and Parvathy Thiruvothu is up for digital release via Roots platform. The film has had a theatrical release, but had limited reception as the Covid situation in Kerala worsened at that time. The film is directed by Sanu John Varghese
    Published by:user_57
    First published: