HOME » NEWS » Film » MOVIES BIJU MENON PLAYS THE ROLE OF A 72 YEAR OLD MAN IN AARKKARIYAM

Biju Menon in Aarkkariyam | 'ആർക്കറിയാം' 72കാരനായി ബിജു മേനോന്റെ ലുക്ക് വൈറൽ

Biju Menon plays the role of a 72-year-old in Aarkkariyam | പാർവതി തിരുവോത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അച്ഛൻ കഥാപാത്രമാണ് ബിജു മേനോൻ്റേത്

News18 Malayalam | news18-malayalam
Updated: January 29, 2021, 7:08 AM IST
Biju Menon in Aarkkariyam | 'ആർക്കറിയാം' 72കാരനായി ബിജു മേനോന്റെ ലുക്ക് വൈറൽ
'ആർക്കറിയാം' സിനിമയിൽ ബിജു മേനോൻ
  • Share this:
കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്ന് പുറത്ത് വിട്ട ടീസറിലൂടെ പ്രഖ്യാപിച്ച ചിത്രമാണ് 'ആർക്കറിയാം'. കമൽ ഹാസൻ ആദ്യമായി പങ്കുവെച്ച മലയാള ചിത്രത്തിൻ്റെ ടീസർ ഒട്ടേറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയി മാറി. ഇപ്പോൾ ചർച്ചാവിഷയമാവുന്നതു നടൻ ബിജു മേനോന്റെ ലുക്കാണ്.

നടി പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ബിജു മേനോൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. വയോധികൻ്റെ റോളിലാണ് താരം ചിത്രത്തിലെത്തുന്നത്. നടി പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അച്ഛൻ കഥാപാത്രമാണ് ബിജു മേനോൻ്റേത്. ഇപ്പോഴിതാ ചിത്രത്തിലെ ബിജു മേനോൻ്റെ ക്യാരക്ടർ ലുക്ക് പുറത്തു വന്നിരിക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർക്കറിയാം'. ഇലക്ട്ര, ടേക്ക്ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍. 'ആർക്കറിയാം' എന്ന ചിത്രത്തിനായി കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോൻ നേരത്തേ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Also read: ബിജു മേനോനും പാർവതി തിരുവോത്തും; 'ആർക്കറിയാം' ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

തീർത്തും വേറിട്ട ലുക്കിലാണ് ബിജു മേനോൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വയോധികൻ്റെ ഗെറ്റപ്പിലാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത്. യാത്രയ്ക്കിടെ പെട്ടുപോയ രണ്ട് പേരായാണ് പാർവതിയും ഷറഫുദ്ദീനും ചിത്രത്തിൽ എത്തുന്നതെന്നാണ് മനസിലാക്കാനായതെന്ന് ടീസർ കണ്ട പ്രേക്ഷകർ സാക്ഷ്യപ്പെടുത്തിയിരുന്നു. ചിത്രം ഫെബ്രുവരി 26ന് പ്രേക്ഷകരിലേക്കെത്തും. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഒപിഎം ഡ്രീം മിൽ സിനിമാസിൻ്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ സനു ജോൺ വർഗ്ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നേഹ അയ്യരും യക്സൻ ഗാരി പെരേരയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ജ്യോതിഷ് ശങ്കറാണ് കല. സമീറ സനീഷാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. മേക്കപ്പ്: രഞ്ജിത്ത് അമ്പാടി. അരുൺ സി. തമ്പിയും സന്ദീപാ രക്ഷിതുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, വാവയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കണ്ട്രോളർ. ചിത്രത്തിൻ്റെ പോസ്റ്റർ ഡിസൈനിംഗ് ഓൾഡ് മൊങ്ക്സാണ്. പി ആർ ഒ - ആതിര ദിൽജിത്ത്‌
ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

2020ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'അയ്യപ്പനും കോശിയും' സിനിമയിലെ അയ്യപ്പൻ നായർ എന്ന പോലീസ് വേഷമാണ് ബിജു മേനോന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. മൾട്ടി-സ്റ്റാർ ചിത്രമായ തുറമുഖത്തിലും ബിജു മേനോൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.
Published by: user_57
First published: January 29, 2021, 7:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories