‘ഒരു മെക്സിക്കൻ അപാരത’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്നു. ‘മറഡോണ’ എന്ന ടൊവിനോ ചിത്രത്തിനു ശേഷം വിഷ്ണുനാരായൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും എറണാകുളം കാക്കനാട് ഉള്ള ലീഷർ വില്ലയിൽ വച്ച് നടന്നു. 50 ദിവസം നീളുന്ന ഷൂട്ടിംഗ് എറണാകുളത്തും തൃശ്ശൂരിലുമായാണ് നടക്കുക.
അനൂപ് കണ്ണൻ സ്റ്റോറീസിന്റെ രണ്ടാമത്തെ ചിത്രമാണിത്. ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അനൂപ് കണ്ണൻ, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
നിർമാതാവ് രേണു എ., നടൻ ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു നാരായൺ, തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥ്, സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ, നിർമ്മാതാക്കളുടെ അമ്മമാർ എന്നിവർ ചേർന്ന് ചടങ്ങിൽ ഭദ്രദീപം തെളിച്ചു.
സുരാജ് വെഞ്ഞാറമൂടും ബിജുമേനോനും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് ദിലീഷ് പോത്തനാണ്.
രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം. ഛായാഗ്രഹണം- മനേഷ് മാധവൻ, എഡിറ്റർ- സൈജു ശ്രീധരൻ, ടോബി ജോൺ; ആർട്ട് ഡയറക്ടർ- ഇന്ദുലാൽ, പ്രൊഡക്ഷൻ കൺട്രോളർ- ഷെബീർ മലവട്ടത്ത്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം- സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- ശ്രീജിത്ത് നായർ, സുനിത് സോമശേഖരൻ, സ്റ്റിൽസ്- രാഹുൽ എം. സത്യൻ, ആക്ഷൻ- പിസി സ്റ്റണ്ട്സ്, ഡിസൈൻ- ഓൾഡ് മങ്ക്സ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.