നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Biju Menon | ജി.ആർ. ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടു കേസ്' സിനിമയാവുന്നു; നായകൻ ബിജു മേനോൻ

  Biju Menon | ജി.ആർ. ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടു കേസ്' സിനിമയാവുന്നു; നായകൻ ബിജു മേനോൻ

  Biju Menon to lead the movie based on Amminippilla Vettu Case | മലയാള സിനിമയിൽ വീണ്ടുമൊരു അമ്മിണിപ്പിള്ള

  'അമ്മിണിപ്പിള്ള വെട്ടുകേസ്'

  'അമ്മിണിപ്പിള്ള വെട്ടുകേസ്'

  • Share this:
   മലയാള സിനിമയിൽ വീണ്ടുമൊരു അമ്മിണിപ്പിള്ള അവതരിക്കുന്നു. 'കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന ചിത്രത്തിൽ നായകൻ ബിജു മേനോനാണ്. ജി.ആർ. ഇന്ദുഗോപൻ രചിച്ച ചെറുകഥാ സമാഹാരമായ 'അമ്മിണിപ്പിള്ള വെട്ടു കേസ്' ആധാരമാക്കിയുള്ള ചിത്രത്തിൽ ബിജു മേനോൻ നായകനാവുന്നു.

   പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ബ്രോ ഡാഡി'യുടെ സഹ-രചയിതാക്കളിൽ ഒരാളായ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഓഗസ്റ്റ് 25ന് ചിത്രം ഷൂട്ടിംഗ് ആരംഭിക്കും. E4 എന്റെർറ്റൈന്മെന്റ്സ് ആണ് നിർമ്മാണം.

   "അമ്മിണിപ്പിള്ള വെട്ടുകേസിലെ നാലുകഥകളും ജീവിതം തന്നെയാണ്. ജീവിച്ചിരുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായി ഈ കഥാപാത്രങ്ങൾക്കു സാദൃശ്യം തോന്നിയാൽ അതു വെറുതെയല്ല. സത്യമാണത്. സംശയമുള്ളവർക്കു വായിച്ചുതന്നെ ബോധ്യപ്പെടാം." ഇന്ദുഗോപന്റെ പുസ്തകത്തെക്കുറിച്ച് വന്ന റിവ്യൂവിലെ വാചകമാണിത്.

   അടുത്തിടെ പുറത്തിറങ്ങിയ 'ആർക്കറിയാം' സിനിമയാണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയിൽ 72 വയസ്സുള്ള റിട്ടയേർഡ് അധ്യാപകന്റെ വേഷമാണ് ബിജു മേനോന്. വയോധികൻ്റെ ഗെറ്റപ്പിലാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിട്ടത്.

   2020ൽ റിലീസ് ചെയ്ത ബിജു മേനോൻ ചിത്രം 'അയ്യപ്പനും കോശിയും' സൂപ്പർഹിറ്റ് ആയിരുന്നു.

   സാറാസ് ജൂലൈ 5ന്

   അന്ന ബെൻ, ജൂഡ് ആന്റണി ജോസഫ് ചിത്രം 'സരസ' ആമസോൺ പ്രൈമിൽ ജൂലൈ അഞ്ചിന് റിലീസ് ചെയ്യും. നവയുഗത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങൾ കോർത്തിണക്കിയുള്ള ട്രെയ്‌ലർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

   സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

   വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

   വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

   'ക്ലാസ്സ്മേറ്റ്സ്' അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

   ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

   Summary: Biju Menon to play the lead in a movie based on Ammipilla Vettu Case
   Published by:user_57
   First published:
   )}