നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Govind Vasantha | സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ പിറന്നാൾ ദിനം റെക്കോർഡിംഗ് വീഡിയോ പുറത്തു വിട്ട് 'പടവെട്ട്‌' ടീം

  Happy Birthday Govind Vasantha | സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ പിറന്നാൾ ദിനം റെക്കോർഡിംഗ് വീഡിയോ പുറത്തു വിട്ട് 'പടവെട്ട്‌' ടീം

  Birthday special for Govind Vasantha from team Padavettu | 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷനായി മാറിയ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

  ഗോവിന്ദ് വസന്ത

  ഗോവിന്ദ് വസന്ത

  • Share this:
   സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തില്‍ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷനായി മാറിയ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

   സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്. തന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് പടവെട്ട് എന്ന് ഗോവിന്ദ് വസന്ത പറഞ്ഞു.

   വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്. അന്‍വര്‍ അലിയാണ് വരികൾ എഴുതുന്നത്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ. കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും പാടുന്നു.

   'വോയിസ് ഓഫ് വോയിസ്ലെസ്' എന്ന മലയാളം റാപ്പ് സോംഗിലൂടെ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വരാനിരിക്കുന്ന ബിഗ് ബഡജറ്റ് മലയാളം ചിത്രങ്ങളില്‍ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് പടവെട്ട്. (വീഡിയോ ചുവടെ)   മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്‌നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന പടവെട്ടിൽ അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.

   കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'മൂത്തോൻ' എന്ന ചിത്രത്തിലെ മിന്നും പ്രകടനമാണ് നിവിൻ പോളിയുടേതായി പ്രേക്ഷകർ ഏറ്റവുമൊടുവിൽ കണ്ടത്. ഈ കഥാപാത്രം 2020ലെ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. ചരിത്ര പ്രാധാന്യമുള്ള 'തുറമുഖം' എന്ന ചിത്രത്തിലും നിവിൻ നായകനാണ്. നായകൻ നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ ഈ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു.
   Published by:user_57
   First published:
   )}