നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കലാഭവൻ മണിയുടെ പ്രതിമയിലെ 'ചോര' തുള്ളികൾ; ദുരൂഹതയ്ക്കു പിന്നിലെന്ത്?

  കലാഭവൻ മണിയുടെ പ്രതിമയിലെ 'ചോര' തുള്ളികൾ; ദുരൂഹതയ്ക്കു പിന്നിലെന്ത്?

  Blood-like fluid dripping from Kalabhavan Mani's statue | ചുരുളഴിയാത്ത രഹസ്യങ്ങളിൽ ഒന്നായി മാറുമോ ഇത്?

  • Share this:
   ചുരുളഴിയാത്ത രഹസ്യങ്ങളിൽ ഒന്നായി മാറുമോ ഇത്? ഇക്കഴിഞ്ഞ ദിവസം മുതൽ നടൻ കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും രക്ത വർണ്ണത്തിലെ ദ്രാവകം ഇറ്റു വീഴുന്നത് വാർത്തയായിരിക്കയാണ്. ചാലക്കുടി ചേനത്തുനാട്ടിൽ മണി സ്ഥാപിച്ച കലാഗൃഹത്തിനു മുന്നിലെ പ്രതിമയിൽ ആണ് ഈ അത്ഭുത പ്രതിഭാസം. പ്രതിമ നിർമ്മിച്ച ഡാവിഞ്ചി സുരേഷ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കൃത്യമായ കാരണം കണ്ടെത്താനായില്ല. പ്രളയ സമയത്ത് ഉള്ളിൽ ഏതെങ്കിലും വിധേനെ വെള്ളം കയറുകയും, അതൊരു വിള്ളൽ വഴി പുറത്തേക്ക് വരുന്നതാവാമെന്നുമാണ് പ്രാഥമിക നിഗമനം. പക്ഷെ എങ്ങനെ? പ്രളയം കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞിരിക്കുന്നു.   2016 മാര്‍ച്ച് 6 നാണ് മലയാളികളെ ഞെട്ടിച്ച് മണി വിടപറഞ്ഞത്. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്‌തെങ്കിലും തുമ്പുണ്ടായില്ല. 2017 മെയില്‍ സി.ബി.ഐ. കേസ് ഏറ്റെടുത്തു. എന്നാല്‍ കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചില്ല. മരണവുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ജാഫർ ഇടുക്കിയുടെയും സാബു മോന്റെയും നുണ പരിശോധന സി.ബി.ഐ. നടത്തി.

   First published:
   )}