നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kangana Ranaut | 14 ദിവസത്തെ ക്വാറന്റീനിൽ നിന്ന് കങ്കണയെ ഒഴിവാക്കി BMC, നാലു ദിവസത്തിനുള്ളിൽ നടി മുംബൈ വിടും

  Kangana Ranaut | 14 ദിവസത്തെ ക്വാറന്റീനിൽ നിന്ന് കങ്കണയെ ഒഴിവാക്കി BMC, നാലു ദിവസത്തിനുള്ളിൽ നടി മുംബൈ വിടും

  ഹ്രസ്വ സന്ദർശനത്തിനായി മുംബൈയിൽ എത്തിയ സാഹചര്യത്തിൽ നിർബന്ധിത ഹോം ക്വാറന്റീനിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഓൺലൈനിൽ കങ്കണ അപേക്ഷ നൽകിയിരുന്നെന്ന് ബി എം സി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.

  kangana ranaut

  kangana ranaut

  • News18
  • Last Updated :
  • Share this:
   മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന് പതിനാലു ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവ് നൽകി ബ്രിഹൻമുംബൈ മുനിസിപൽ കോർപറേഷൻ. സംസ്ഥാനത്തിന്റെ പുറത്തു നിന്ന് വരുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഇതിൽ നിന്നാണ് കങ്കണയ്ക്ക് ബി എം സി ഇളവ് നൽകിയത്.

   മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം ബിഎംസി കങ്കണയുടെ മുംബൈയിലെ ബംഗ്ലാവിൽ അനധികൃതമായി നിർമിച്ച ഭാഗങ്ങൾ പൊളിച്ചു മാറ്റിയിരുന്നു.

   You may also like:പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ [NEWS] വ്യോമസേനയ്ക്ക് ഇനി റഫാൽ കരുത്ത്; അഞ്ച് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമായി‍‍ [NEWS]


   ഹ്രസ്വ സന്ദർശനത്തിനായി മുംബൈയിൽ എത്തിയ സാഹചര്യത്തിൽ നിർബന്ധിത ഹോം ക്വാറന്റീനിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഓൺലൈനിൽ കങ്കണ അപേക്ഷ നൽകിയിരുന്നെന്ന് ബി എം സി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. സെപ്തംബർ 14ന് കങ്കണ മുംബൈയിൽ നിന്ന് പോകുമെന്നാണ് ബി എം സി ഉദ്യോഗസ്ഥർ നൽകുന്ന വിവരം.   ബുധനാഴ്ചയാണ് ബിഎംസി സംഘം കങ്കണയുടെ പാലി ഹിൽ ബംഗ്ലാവിലെത്തി അതിന്റെ ഒരു ഭാഗം അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് പൊളിച്ചത്. രേഖകൾ ഹാജരാക്കാൻ 24 മണിക്കൂർ നൽകിയെങ്കിലും നടിക്ക് അതിന് കഴിയാതെ വന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മുംബൈ മേയർ കിഷോരി പട്നേകർ പറഞ്ഞു. തുടർന്ന് കങ്കണ നടത്തിയ പതിനാലോളം ലംഘനങ്ങൾ ബി എം സി പ്രസിദ്ധീകരിക്കുകയും ചെയ്തു.
   Published by:Joys Joy
   First published:
   )}