• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒരുവർഷത്തിന് ശേഷം രണ്ടാമത്തെ റിലീസ്- 'ബോബി' ചരിത്രംകുറിക്കുന്നു


Updated: August 30, 2018, 5:00 PM IST
ഒരുവർഷത്തിന് ശേഷം രണ്ടാമത്തെ റിലീസ്- 'ബോബി' ചരിത്രംകുറിക്കുന്നു

Updated: August 30, 2018, 5:00 PM IST
കൊച്ചി: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിലീസ് ആയ ബോബി എന്ന സിനിമ വീണ്ടും തിയറ്ററിലെത്തുന്നു. സുഹ്റ എന്റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സഹീർ ഹൈദ്രോസ് നിർമിച്ച് ഷെബി ചൌഘട്ട് ഒരുക്കിയ 'ബോബി' എന്ന സിനിമ ഒരുവർഷത്തിന് ശേഷം വീണ്ടും റിലീസ് ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം 100 തിയറ്ററുകളിൽ റിലീസ് ആയ സിനിമ, ഒരു അന്യഭാഷാ ചിത്രം തിയറ്ററുകൾ കൈയടക്കിയതോടെയാണ് പിൻവലിച്ചത്. മികച്ച അഭിപ്രായം കൈവരിച്ച് മുന്നേറുമ്പോഴാണ് അപ്രതീക്ഷിതമായി 'ബോബി' തിയറ്റർ വിട്ടത്. ഡിവിഡിയും ടോറന്‍റുമൊക്കെയായി എത്തുമെന്ന് പ്രേക്ഷകർ കരുതിയ ചിത്രമാണ് വീണ്ടുമൊരിക്കൽക്കൂടി റിലീസ് ചെയ്യുന്നത്. തൃശൂർ ബിന്ദുവിലും കൊടകര സിറ്റി സിനമാസിലുമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വ്യത്യസ്തമായ പ്രണയകഥ പറയുന്ന 'ബോബി'യിൽ മണിയൻപിള്ള രാജുവിന്‍റെ മകൻ നിരഞ്ജ് നായകനും മിയ നായികയുമാണ്.
First published: August 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍