Onam 2020 | ഓണത്തിന് കുടുംബത്തിനൊപ്പം സദ്യ കഴിച്ചും പായസം കുടിച്ചും മലൈക അറോറ; താരത്തിന്റെ മലയാളിബന്ധം അറിയാമോ
ഓണത്തിന് മലൈക അറോറ സദ്യ കഴിച്ചത് വെറുതെയല്ല, വളരെ ശക്തമായ ഒരു മലയാളി ബന്ധം താരത്തിനുണ്ട്. അത് എന്താണെന്നല്ലേ, താരത്തിന്റെ അമ്മ മലയാളിയാണ് എന്നതു തന്നെ.

Malaika Arora
- News18
- Last Updated: August 31, 2020, 11:39 PM IST
ഓണത്തിന് മട്ടയരിയുടെ ചോറ് അവിയലും സാമ്പാറും പച്ചടിയും തോരനും എല്ലാം കൂട്ടിയുണ്ട് പായസവും കുടിച്ച് ബോളിവുഡ് താരം മലൈക അറോറ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഓണാഘോഷത്തിന്റെ ചിത്രങ്ങൾ മലൈക അറോറ പങ്കുവച്ചത്. അഞ്ചു മാസത്തിനു ശേഷം വിശേഷപ്പെട്ട ഓണം ദിവസം കുടുംബവുമായി ഒത്തു ചേർന്നെന്നും വ്യക്തമാക്കിയാണ് മലൈക അറോറ സദ്യവിശേഷങ്ങൾ പങ്കുവെച്ചത്.
സദ്യ കഴിക്കാനായി മേശയ്ക്ക് അരികെ ഇരിക്കുന്ന മലൈക അറോറയും സഹോദരി അമൃത അറോറയും. രണ്ടുപേരും കൈയിൽ പപ്പടം എടുത്ത് പിടിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സമീപം അമ്മ ജോയ്സുമുണ്ട്.അഞ്ചുമാസത്തിനു ശേഷമാണ് അമ്മയെയും സഹോദരിയെയും കാണുന്നതെന്നും മലൈക വ്യക്തമാക്കുന്നുണ്ട്.
അമ്മ ജോയ്സ് അറോറയാണ് സദ്യ തയ്യാറാക്കിയത്. വാഴയിലയിൽ തന്നെയാണ് താമസഹോരദിമാർ സദ്യ കഴിക്കുന്നതും. ഓണസദ്യ തയ്യാറാക്കിയ അമ്മയ്ക്ക് മലൈക നന്ദിയും പറയുന്നുണ്ട്. അവിയൽ, എരിശ്ശേരി, പുളിശ്ശേരി, കൂട്ടുകറി, ഓലൻ, സാമ്പാർ, വെള്ളരിക്കപ്പച്ചടി, മുട്ടക്കോസ് തോരൻ, വാഴക്ക മെഴുക്കപുരട്ടി, മട്ടച്ചോറ്, നെയ്, സംഭാരം, ഇഞ്ചിപുളി, നാരങ്ങ അച്ചാർ, പപ്പടം, പാലടപായസം, അടപ്രഥമൻ എന്നിവയാണ് ഓണസദ്യയ്ക്കായി ഒരുക്കിയത്.
ഏതായാലും വിഭവസമൃദ്ധമായ സദ്യയ്ക്ക് താഴെ കമന്റുമായി താരസഹോദരിമാരുടെ കൂട്ടുകാരും എത്തി. ബിപാഷ ബസു, സോഫി ചൗധരി, കരിഷ്മ കപൂർ എന്നിവരാണ് കമന്റ് ബോക്സിൽ എത്തിയത്. സോഫി ഓണാശംസകൾ നേരുകയും ചെയ്തു.