നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Covid 19| കോവിഡ് ബാധിതനായ ബോളിവുഡ് എഡിറ്റർ അജയ് ശർമ അന്തരിച്ചു; ഓർമയായത് ലുഡോയുടെ എഡിറ്റർ

  Covid 19| കോവിഡ് ബാധിതനായ ബോളിവുഡ് എഡിറ്റർ അജയ് ശർമ അന്തരിച്ചു; ഓർമയായത് ലുഡോയുടെ എഡിറ്റർ

  രശ്മി റോക്കറ്റ്, ലുഡോ, ജഗ്ഗാ ജാസൂസ്, കാർവാൻ എന്നീ ചിത്രങ്ങളുടെ എഡിറ്ററാണ്.

  Ajay Sharma

  Ajay Sharma

  • Share this:
   പ്രശസ്ത ബോളിവുഡ് എഡിറ്റർ അജയ് ശർമ അന്തരിച്ചു. കോവിഡ് ബാധിതനായി ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

   കോവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച്ചയായി ഐസിയുവിലായിരുന്നു അജയ് ശർമയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയും നാല് വയസ്സുള്ള മകനുമാണുള്ളത്.

   ബോളിവുഡിലെ ശ്രദ്ധേയമായ നിരവധി സിനിമകളുടെ എഡിറ്ററായിരുന്നു. ലുഡോ, ജഗ്ഗാ ജാസൂസ്, കാർവാൻ, ഇന്ദൂ കി ജവാനി, പ്യാർ കാ പഞ്ച്നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. താപ്സി പന്നു നായികയായ രശ്മി റോക്കറ്റാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.


   ആമസോൺ പ്രൈം വെബ് സീരീസായ ബാന്ദിഷ് ബാൻഡിറ്റ്സ്, ദി ഗ്രേറ്റ് ഇന്ത്യൻ ഡിസ് ഫംഗ്ഷണൽ ഫാമിലി, റാസ്ബരി തുടങ്ങിയവയുടേയും എഡിറ്ററായിരുന്നു.


   ബോളിവുഡിലെ പ്രമുഖരെല്ലാം അജയ് ശർമയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നിഖിൽ അദ്വാനി, എഡിറ്റർ ടിഎസ് സുരേഷ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.


   ബർഫി, യേ ജവാനി ഹേ ദിവാനി, അഗ്നീപഥ്, കൈ പോ ചേ, ലൈഫ് ഇൻ എ മെട്രോ, ദി ഡേർട്ടി പിക്ചർ, സച്ചിൻ-എ ബില്യൺ ഡ്രീംസ്, ഗോരി തേരെ പ്യാർ മേം, വൺസ് അപ് ഓൺ എ ടൈം ഇൻ മുംബൈ, ഐ ഹെയ്റ്റ് ലവ് സ്റ്റോറീസ്, വോ ലംഹേ തുടങ്ങി നിരവധി ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}