• HOME
  • »
  • NEWS
  • »
  • film
  • »
  • രണ്ടാം സർജിക്കൽ സ്‌ട്രൈക്കിന് ബോളിവുഡിന്റെ അഭിനന്ദനം

രണ്ടാം സർജിക്കൽ സ്‌ട്രൈക്കിന് ബോളിവുഡിന്റെ അഭിനന്ദനം

പ്രമുഖ താരങ്ങളെല്ലാം ട്വിറ്ററിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്

  • Last Updated :
  • Share this:
    പുൽവാമ ഭീകരാക്രമണത്തിന് ബദൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനക്ക് ബോളിവുഡിന്റെ അഭിനന്ദന പ്രവാഹം. പ്രമുഖ താരങ്ങളെല്ലാം തന്നെ ട്വിറ്ററിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

    മുസാഫര്‍ബാദിന് സമീപം ബാലാക്കോട്ട് മേഖലയിലായിരുന്നു വ്യോമസേനയുടെ ആക്രമണം. 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബാണ് ഭീകര ക്യാമ്പിനു നേരെ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമസേനയുടെ ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആക്രമണത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചു. സേന നടത്തിയ ആക്രമണത്തില്‍ 200 മുതല്‍ 300 വരെ ഭീകരര്‍ മരിച്ചിട്ടുണ്ടാകാമെന്ന് സൈനികവൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ്18 നോട് വ്യക്തമാക്കി.

























    First published: