• HOME
  • »
  • NEWS
  • »
  • film
  • »
  • ശ്രീദേവിയുടെ ജീവിതത്തേക്കുറിച്ചുളള ചിത്രം ഇപ്പോഴില്ല: ബോണി കപൂർ

ശ്രീദേവിയുടെ ജീവിതത്തേക്കുറിച്ചുളള ചിത്രം ഇപ്പോഴില്ല: ബോണി കപൂർ

  • Last Updated :
  • Share this:
    ഭാര്യയും അഭിയനേത്രിയുമായ ശ്രീദേവിയുടെ ജീവിത ചിത്രം ബോണി കപൂർ നിർമ്മിക്കുമെന്ന വാർത്ത വന്നിട്ടേറെയായി. എന്നാൽ ഊഹാപോഹങ്ങൾ അസ്ഥാനത്താക്കി വിശദീകരണവുമായി ബോണി രംഗത്ത്. "അങ്ങനെയൊരു പദ്ധതിയില്ല. മറ്റാരും ദുരുപയോഗം ചെയ്യാതിരിക്കാനും പകർപ്പവകാശം ലംഘിക്കപ്പെടാതിരിക്കാനും ഞാൻ ടൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്." അത്രമാത്രം.

    ആക്സിഡന്റൽ‌ പ്രൈം മിനിസ്റ്ററും ഉറിയും ഇന്ന് തിയറ്ററുകളിൽ

    എന്നാൽ ഭാവിയിൽ ഇത് സംഭവിക്കുമായിരിക്കുമോ? "ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലല്ലോ. പക്ഷെ ഇപ്പോൾ ഞാനതിനില്ല." 1996ൽ ആയിരുന്നു ശ്രീദേവി-ബോണി കപൂർ വിവാഹം. ഇവർക്ക് രണ്ടുപെൺമക്കൾ- ജാൻവി, ഖുശി. ശ്രീദേവിയുടെ ആകസ്മിക നിര്യാണത്തിന് മാസങ്ങൾ കഴിഞ്ഞപ്പോൾ ദടക് എന്ന ചിത്രത്തിൽ മകൾ ജാൻവി അരങ്ങേറ്റം കുറിച്ചു.

    ചാന്ദ്നി, ചാൽബാസ്, ലാമെ, സദ്മ, ഇംഗ്ലീഷ് വിൻഗ്ലിഷ് ഉൾപ്പെടെ അനവധി ചിത്രങ്ങളിൽ തൻ്റെ സാന്നിധ്യമറിയിച്ച ശ്രീദേവിയെ ദുബായിയിലെ ഹോട്ടൽ മുറിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 54 വയസ്സായിരുന്നു. കുടുംബത്തിലെ വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി പോയതാണ്.
    അടുത്തിടെ പുറത്തു വന്ന ഷാറുഖ് ഖാൻ ചിത്രം സീറോയിലാണ് ഏറ്റവും ഒടുവിലായി ശ്രീദേവി അതിഥി വേഷത്തിലെത്തിയത്.

    First published: