സംയുക്ത മേനോൻ (Samyuktha Menon), ചെമ്പൻ വിനോദ് (Chemban Vinod), ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബൈജു സന്തോഷ് (Baiju Santhosh), ഡെയ്‌ൻ ഡേവിസ് (Dain Davis), എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന മലയാള ചിത്രം ‘ബൂമറാങ്’ (Boomerang movie) പ്രദർശനത്തിനെത്തുന്നു. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന, ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ ചേർന്നു നിർമിച്ച് മനു സുധാകരൻ സംവിധാനം ചെയ്യുന്ന ‘ബൂമറാങ്’ ഫെബ്രുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തും.
ചിത്രത്തിൽ വിവേക് വിശ്വം, അഖിൽ കവലയൂർ, ഹരികുമാർ, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
തിരക്കഥ, സംഭാഷണം- കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം- വിഷ്ണു നാരായണൻ, എഡിറ്റിംഗ് – അഖിൽ എ.ആർ., ഗാനരചന :അജിത് പെരുമ്പാവൂർ, സംഗീതം – സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം – കെ.പി., പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു ജെ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ആന്റണി ഏലൂർ, ഷെമീം, കലാസംവിധാനം -ബോബൻ കിഷോർ, മേക്കപ്പ് -ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം -ലിജി പ്രേമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിവേക് വിശ്വം, ലൈൻ പ്രൊഡ്യൂസർ – സഞ്ജയ് പാൽ, സ്റ്റിൽസ് – പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ – വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ – ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്
പി.ആർ.ഒ.- വാഴൂർ ജോസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.