ബോക്സ് ഓഫീസ് കോടികൾ എന്നത് ഊതിപ്പെരുപ്പിച്ച കണക്ക്; നാദിർഷ
ബോക്സ് ഓഫീസ് കോടികൾ എന്നത് ഊതിപ്പെരുപ്പിച്ച കണക്ക്; നാദിർഷ
Box office collections are blown out of proportion | ഫാൻസുകാരും മറ്റും സിനിമയുടെ പബ്ലിസിറ്റിക്കായി പറയുന്ന ഇത്തരം കണക്കുകൾക്കുമേലെ വിമർശനം ഉയർത്തുകയാണ് നാദിർഷ
ബോക്സ് ഓഫീസ് കളക്ഷൻ എന്നത് ഊതി വീർപ്പിച്ച കണക്കാണെന്ന് നാദിർഷ. ഫാൻസുകാരും മറ്റും സിനിമയുടെ പബ്ലിസിറ്റിക്കായി പറയുന്ന ഇത്തരം കണക്കുകൾക്കുമേലെ വിമർശനം ഉയർത്തുകയാണ് നാദിർഷ. "ബോക്സ് ഓഫീസ് കളക്ഷൻ എന്ന് പറയുന്നത് ഫാൻസുകാര്‍, അല്ലെങ്കിൽ സിനിമയുടെ ആൾക്കാർ പറയുന്ന ഊതി വീർപ്പിക്കുന്ന ഘടകം തന്നെയാണ്. ജനങ്ങളുടെ മനസ്സിൽ സിനിമ നല്ലതാണോ മോശമാണോ എന്ന് മാത്രമല്ലായിരിക്കും ചിന്ത. മറ്റു പടത്തെക്കാൾ ഈ പടത്തിന് എത്ര കളക്ഷൻ കിട്ടി എന്ന് കൂടി നോക്കും. അതായത് Xനേക്കാൾ കൂടുതൽ Yക്ക് കിട്ടി എന്ന് പറയണം. അല്ലാതെ സിനിമ നന്നായോ, സിനിമ ഓടിയോ എന്നൊന്നുമല്ല."
"ഗ്രോസ് കളക്ഷൻ, ഡിസ്ട്രിബൂഷൻ ഷെയർ ഒന്നും മനസ്സിലാവില്ല. ഒരു കണക്കങ്ങ് പറഞ്ഞ് പബ്ലിസിറ്റി കൊടുക്കും. ഒരു ദിവസം 10 കോടി കിട്ടിയെങ്കിൽ, പിറ്റേന്ന് 20 കോടിയാവും. ഒരു ദിവസം കൊണ്ട് 10 കോടിയൊക്കെ കൂടും." ദുബായ് കേന്ദ്രീകരിച്ച ഒരു എഫ്.എം. റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ നാദിർഷ പറയുന്നു.
വേനലവധിക്ക് പ്രേക്ഷക മുന്നിലെത്തിയ ചിത്രമാണ് നാദിർഷ സംവിധാനം ചെയ്ത മേരാ നാം ഷാജി. ഈ ചിത്രത്തിന് നേരെയും ആക്രമണം ഉയർന്നിരുന്നു. അതേപ്പറ്റി നാദിര്‍ഷാക്കു പറയാനുള്ളത് ഇതാണ്. "മിമിക്രിക്കാർ ഒരു സിനിമ ചെയ്ത് അൽപ്പം മോശം ആയാൽ കൂതറ പടം എന്ന് പറയും. പരിചയം ഇല്ലാത്ത ഒരാൾ സിനിമ ചെയ്താൽ മനസ്സിലായില്ലെങ്കിൽ കൂടെ ക്ലാസ് എന്ന് പറയും. എനിക്ക് ബുദ്ധിയില്ലേ എന്ന് മറ്റുള്ളവർ ചോദിക്കുമെന്ന ധാരണയിൽ ഒറ്റയടിക്ക് കുറ്റം പറയില്ല. മനസ്സിലായില്ലെങ്കിൽ ഒന്നും മിണ്ടാതെ ഇറങ്ങി പോരും. ഒരു പോസ്റ്റ് പോലും ഇടില്ല."
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.