• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബ്രസീലിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്; ചങ്കു തകർന്ന ചങ്ക് ഫാൻ സിനിമയിലേക്ക്

news18india
Updated: July 13, 2018, 12:00 PM IST
ബ്രസീലിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്; ചങ്കു തകർന്ന ചങ്ക് ഫാൻ സിനിമയിലേക്ക്
news18india
Updated: July 13, 2018, 12:00 PM IST
ബ്രസീലിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് വിലപിക്കുന്ന ബ്രസീലിന്റെ ചങ്ക് ഫാനായ കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കുഞ്ഞുവിരലുകൾ ചൂണ്ടി നിറകണ്ണുകളോടെ ബ്രസീലിനെപ്പറ്റി ഒരക്ഷരം പറയരുതെന്ന് പരിഹസിക്കുന്ന ചേട്ടന്മാരോട് പറയുമ്പോഴും ബ്രസീൽ തോറ്റതിലെ നിരാശയല്ല, പകരം തോറ്റ ബ്രസീലിനെ കുറ്റപ്പെടുത്തുന്നതിലായിരുന്നു അവന്റെ സങ്കടം.

തോറ്റ ടീമിനെ എന്തിനാ കുറ്റപ്പെടുത്തുന്നതെന്നും അർജന്റീന തോറ്റപ്പോൾ ഞാൻ അർജന്റീനയെ എന്തേലും പറഞ്ഞോ എന്നുമൊക്കെ കുഞ്ഞു മനസ് വിങ്ങി അവൻ ചോദിക്കുന്നുണ്ട്. കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ കുട്ടിയെ അന്വേഷിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. പുതിയ ചിത്രമായ മധുരക്കിനാവിലേക്ക് വേണ്ടി ഈ കുട്ടിയെ ഒന്ന് തപ്പിയെടുത്ത് തരാമോ എന്നാവശ്യപ്പെട്ട് കുട്ടിയുടെ വീഡിയോ അടക്കം ഷെയർ ചെയ്ത്കൊണ്ട് അനീഷ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Loading...

ഒടുവിൽ കുട്ടിയെ കണ്ടെത്തിയതായി അനീഷ് തന്നെ അറിയിച്ചിരിക്കുകയാണ്. ചിന്തു എന്നാണ് ബ്രസീലിന്റെ ആ കുട്ടി ആരാധകന്റെ പേര്. ചിന്തുവിനോട് സംസാരിച്ചെന്നും ബ്രസീൽ തോറ്റതിന്റെ വിഷമം ഇപ്പോഴും അവന് മാറിയിട്ടില്ലെന്നും അനീഷ് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു. കുട്ടിയെ തപ്പിയെടുത്ത് കൊടുത്തവർക്ക് അനീഷ് നന്ദി അറിയിച്ചിട്ടുണ്ട്. ശേഷം സ്ക്രീനിൽ കാണാം എന്നും അനീഷ് പറയുന്നു.

First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍