നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Bro Daddy Movie | ജുബ്ബയും മുണ്ടുമുടുത്ത് മോഹന്‍ലാല്‍; ഒപ്പം മല്ലികയും പൃഥ്വീരാജും; ലൊക്കേഷന്‍ ചിത്രം വൈറല്‍

    Bro Daddy Movie | ജുബ്ബയും മുണ്ടുമുടുത്ത് മോഹന്‍ലാല്‍; ഒപ്പം മല്ലികയും പൃഥ്വീരാജും; ലൊക്കേഷന്‍ ചിത്രം വൈറല്‍

    'ബ്രോ ഡാഡി'യില്‍ മോഹന്‍ലാലിനോടൊപ്പം പൃഥ്വീരാജിന്റെ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

    • Share this:
      ലൂസഫറിനുശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വീരാജ് ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോഴിതാ മോഹന്‍ലാലും മല്ലിക സുകുമാരനോടൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

      ഹൈദരബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന സെറ്റില്‍ നിന്നുമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'ബ്രോ ഡാഡി'യില്‍ മോഹന്‍ലാലിനോടൊപ്പം പൃഥ്വീരാജിന്റെ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

      മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പൃഥ്വിയുടേതടക്കമുള്ള ക്യാരക്റ്റര്‍ ലുക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തേ തന്നെ പങ്കു വച്ചിരുന്നെങ്കിലും പ്രധാന കഥാപാത്രമായ മോഹന്‍ലാലിന്റെ ചിത്രം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി മോഹന്‍ലാലിന്റെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബ്രോഡാഡി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മുണ്ടും ജുബ്ബയുമണിഞ്ഞ താരത്തിനെയാണ് ചിത്രത്തില്‍ താരമണിഞ്ഞിരിക്കുന്നത്. ഒപ്പം സംവിധായകനായ പൃഥ്വീരാജും അമ്മ മല്ലിക സുകുമാരനുമുണ്ട്.






      മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

      ബ്രോ ഡാഡി'' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര്‍ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.

      വാവാ നജുമുദ്ദീന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരിക്കും. മനോഹരന്‍ പയ്യന്നൂര്‍ ഫിനാന്‍സ് കണ്‍ട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയര്‍ ആണ് നിര്‍വ്വഹിക്കുക.
      Published by:Karthika M
      First published:
      )}