നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bro Daddy | ഡയറക്ടർ സർ മോണിറ്ററിനു പിന്നിൽ തിരികെയെത്തി എന്ന് സുപ്രിയ; 'ബ്രോ ഡാഡി' ആരംഭിച്ചു

  Bro Daddy | ഡയറക്ടർ സർ മോണിറ്ററിനു പിന്നിൽ തിരികെയെത്തി എന്ന് സുപ്രിയ; 'ബ്രോ ഡാഡി' ആരംഭിച്ചു

  Bro Daddy movie starts rolling | കൂടുതലും ഇൻഡോർ സാധ്യതയുള്ള ചിത്രം ഒരുവിധത്തിലും കേരളത്തിൽ നടത്താൻ കഴിയാതെ വന്നതോടെയാണ് തെലങ്കാനയിലേക്ക് പറിച്ചു നട്ടത്

  ബ്രോ ഡാഡി

  ബ്രോ ഡാഡി

  • Share this:
   കേരളത്തിൽ ഇനിയും തുറക്കാത്ത വാതായനങ്ങൾക്ക് മുന്നിൽ തളരാതെ തെലങ്കാനയിൽ ഷൂട്ടിംഗ് ആരംഭിച്ച് മോഹൻലാൽ- പൃഥ്വിരാജ് ചിത്രം 'ബ്രോഡാഡി'. 'ഡയറക്ടർ സർ വീണ്ടും മോണിറ്ററിനു പിന്നിലെത്തി' എന്ന സന്തോഷ വർത്തമാനം പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

   മലയാള സിനിമയുടെ 'ബ്രോഡാഡി' അഥവാ ചേട്ടച്ഛനായി ഒരിക്കൽക്കൂടി മോഹൻലാലിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കൂടുതലും ഇൻഡോർ സാധ്യതയുള്ള ചിത്രം ഒരുവിധത്തിലും കേരളത്തിൽ നടത്താൻ കഴിയാതെ വന്നതോടെയാണ് തെലങ്കാനയിലേക്ക് പറിച്ചു നട്ടത്.
   ഏഴോളം മലയാള ചിത്രങ്ങളാണ് കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിയത്.

   മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

   'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.

   ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധായകനാവുന്ന സിനിമ കൂടിയാണ് 'ബ്രോ ഡാഡി'. മോഹൻലാലും ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ്.
   മോഹൻലാലിന്റെ മറ്റു പ്രധാന ചിത്രങ്ങൾ ഇതാ:

   മരയ്ക്കാർ അറബിക്കടലിന്റെ സിംഹം: മൂന്നു ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്ത്രമാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ. പ്രിയദർശനും മകൾ കല്യാണിയും മകൻ സിദ്ധാർഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു നായികമാർ. ആശിർവാദ് സിനിമാസിന്റെ പേരിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. 100 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയാണിത്. ഓഗസ്റ്റ് 12 ആണ് നിലവിൽ സിനിമയുടെ റിലീസ് തിയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്.

   നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്: മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമ ഒക്ടോബർ മാസം റിലീസ് ചെയ്യും. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ വൻ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഒക്ടോബർ 14 ആണ് റിലീസ് തിയതി.

   റാം: ദൃശ്യത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മാസ് ത്രില്ലറാണ് റാം. സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു

   ബറോസ്: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ബറോസ്'. ചിത്രത്തിൽ പൃഥ്വിരാജും വേഷമിടുന്നു. 3D ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

   L2 എമ്പുരാൻ: ലൂസിഫറിന് ശേഷം മോഹൻലാൽ-പൃഥ്വിരാജെ-മുരളി ഗോപി കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കള്ള വിവിധ സൂചനകൾ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നു.

   12th മാൻ: ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ '12th മാൻ' പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
   Published by:user_57
   First published:
   )}