• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിടെക്കിനെ വരവേൽക്കാൻ സൗദി മലയാളികൾ

news18india
Updated: June 13, 2018, 12:09 PM IST
ബിടെക്കിനെ വരവേൽക്കാൻ സൗദി മലയാളികൾ
news18india
Updated: June 13, 2018, 12:09 PM IST
ആസിഫ് അലി, അപർണ ബാല മുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബിടെക്കിന് പുതിയ ചരിത്രം. സൗദിയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന മലയാള ചിത്രം എന്ന നേട്ടമാണ് ബിടെക് സ്വന്തമാക്കാൻ പോകുന്നത്. ഈദിനോട് അനുബന്ധിച്ച് ജൂൺ 14 വ്യാഴാഴ്ച ചിത്രം പ്രദർശിപ്പിക്കും. ചിത്രത്തെ ആവേശത്തോടെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് സൗദിയിലെ മലയാളികൾ.

പാർക്ക് മാളിലെ വോക്സ് സിനിമാസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. രജനികാന്ത് നായകനായ കാലയാണ് ആദ്യമായി സൗദിയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം. മൂന്നര പതിറ്റാണ്ടിന് ശേഷം ഏപ്രിലിലാണ് സൗദിയിൽ സിനിമ പ്രദർശനത്തിന് അനുമതി ലഭിച്ചത്. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ബ്ലാക്ക് പാന്ഥർ ആയിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം.

നവാഗതനായ മൃദുൽനായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിടെക്. കാമ്പസ് കേന്ദ്രീകരിച്ച കോമഡി ചിത്രമാണ് ഇത്. ആസിഫിനും അപർണയ്ക്കും പുറമെ സൈജു കുറുപ്പ്, അജു വർഗീസ്, അനൂപ് മേനോന്‍, അലൻസിയർ എന്നിവരും ചിത്രത്തിലുണ്ട്. മെയ് അഞ്ചിന് കേരളത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് മോശമല്ലാത്ത അഭിപ്രായം ഉണ്ട്.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍