• HOME
  • »
  • NEWS
  • »
  • film
  • »
  • Bullet Diaries | ധ്യാൻ ശ്രീനിവാസൻ, പ്രയാഗാ മാർട്ടിൻ; 'ബുള്ളറ്റ് ഡയറീസ്‌' ചിത്രീകരണമാരംഭിക്കുന്നു

Bullet Diaries | ധ്യാൻ ശ്രീനിവാസൻ, പ്രയാഗാ മാർട്ടിൻ; 'ബുള്ളറ്റ് ഡയറീസ്‌' ചിത്രീകരണമാരംഭിക്കുന്നു

ചിത്രീകരണം ജനുവരി പതിനഞ്ചിന് കണ്ണൂരിൽ ആരംഭിക്കുന്നു

ധ്യാൻ, പ്രയാഗ

ധ്യാൻ, പ്രയാഗ

  • Last Updated :
  • Share this:
    ധ്യാൻ ശ്രീനിവാസനും (Dhyan Sreenivasan) പ്രയാഗാ മാർട്ടിനും (Prayaga Martin) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബുള്ളറ്റ് ഡയറീസ്‌' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ചിന് ആരംഭിക്കുന്നു. കണ്ണൂരിലാണ് ചിത്രീകരണം. സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബി3എം (B3M) ക്രിയേഷൻസിൻ്റെ ബാനറിൽ നോബിൻ തോമസ്, പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

    കണ്ണൂർ ജില്ലയിലെ മലയോര ക്രൈസ്തവ പശ്ചാത്തലത്തിലൂടെ
    ബൈക്കുകളോട് ഏറെ കമ്പമുള്ള രാജു ജോസഫ് എന്ന യുവാവിൻ്റെ ജീവിതത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബൈക്കും യുവാവും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിൻ്റെ കാതലായ വിഷയവും, ഇതെല്ലാം ഉദ്വേഗത്തോടെയും നിരവധി ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നു.

    രൺജി പണിക്കർ, ജോണി ആൻ്റണി, സലിം കുമാർ, ആൻസൺ പോൾ, അൽത്താഫ്, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.

    ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ, എഡിറ്റർ- രഞ്ജൻ എബ്രാഹം, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ അങ്കമാലി, കല- അജയൻ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-നസീർ കാരന്തൂർ, പി.ആർ.ഒ. - എ.എസ്. ദിനേശ്, വാഴൂർ ജോസ്. കരുവഞ്ചാൽ, ആലക്കോട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

    Also read: കേരളത്തില്‍ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് സ്വന്തമാക്കി ജോജു ജോര്‍ജ്

    മറ്റൊരു ആഡംബര വാഹനം കൂടി ഗ്യാരേജിലെത്തിച്ചിരിക്കുകയാണ് ജോജു. സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ജോജു സ്വന്തമാക്കിയിരിക്കുന്നത്. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യത്തെ കാറാണിത്. നേരത്തെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ജോജു വാങ്ങിച്ചിരുന്നു. മക്കള്‍ക്കൊപ്പം ഭാര്യ ആബയാണ് വാഹനം ഏറ്റുവാങ്ങിയത്.

    ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. 2018ല്‍ ജോസഫ് സിനിമയുടെ വിജയം ജോജു ആഘോഷിച്ചത് ഒരു മിനി കൂപ്പര്‍ വാങ്ങിയാണ്.

    മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. 1998 സിസി എന്‍ജിന്‍ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.1 സെക്കന്റ് മാത്രം മതി.

    Summary: Malayalam movie Bullet Diaries starring Dhyan Sreenivasan and Prayaga Martin is set to start rolling in Kannur
    Published by:user_57
    First published: