• HOME
  • »
  • NEWS
  • »
  • film
  • »
  • Ranjith Sankar | ഇന്ത്യൻ സിനിമയിലെ 'അപൂർവ ഒത്തുചേരൽ'; സംവിധായകൻ രഞ്ജിത് ശങ്കറിന്റെ പോസ്റ്റ് വൈറൽ

Ranjith Sankar | ഇന്ത്യൻ സിനിമയിലെ 'അപൂർവ ഒത്തുചേരൽ'; സംവിധായകൻ രഞ്ജിത് ശങ്കറിന്റെ പോസ്റ്റ് വൈറൽ

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.

  • Share this:
    കൊച്ചി: അമല്‍ നീരദ്- മമ്മൂട്ടി (Amal Neerad-Mammootty) കൂട്ടുകെട്ടിലിറങ്ങിയ ‘ഭീഷ്മ പര്‍വം’ (Bheeshma Parvam) വ്യാഴാഴ്ചയായിരുന്നു തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖർ സൽമാന്റെ (Dulquer Salmaan) തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇതേദിവസം പുറത്തിറങ്ങിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ (Mohanlal)നായകനായ ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനായ ഹൃദയവും ഇതേസമയം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

    മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്. നാല് പേരുടേയും സിനിമകളുടെ ഫ്‌ളക്‌സ് തിയേറ്ററിനുള്ളില്‍ ഒരുമിച്ച വെച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ‘The get-together!’ എന്ന് സംവിധായകൻ രഞ്ജിത് ശങ്കർ ഫേസ്ബുക്കില്‍ കുറിച്ചു.

    നിരവധി കമന്റുകളാണ് രഞ്ജിത് ശങ്കറിന്റെ പോസ്റ്റിന് താഴെ വരുന്നത്. ബിഗ് എം ഫാമിലിയെന്നും ഇത് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സംഭവമാണെന്നും ചിലര്‍ കുറിച്ചു. യുവനായകരായി ദുല്‍ഖറും പ്രണവും മലയാള സിനിമയില്‍ തിളങ്ങുമ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ ഇന്നും തുടരുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.



    പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയം’ ജനുവരി 21നാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം വലിയ തോതിൽ സ്വീകാര്യത നേടി. ഒടിടിയിൽ റിലീസ് ചെയ്തിട്ടും തിയേറ്ററുകളിൽ‌ ചിത്രം പ്രദർശനം തുടരുകയാണ്.

    Related News- Aaraattu review | നെയ്യാറ്റിൻകര ഗോപന്റെ പൂണ്ടുവിളയാട്ടം; മാസ് ആക്ഷന്റെ 'ആറാട്ട്'

    ഫെബ്രുവരി 18നാണ് മോഹന്‍ലാല്‍ ചിത്രം ആറാട്ട് റിലീസ് ചെയ്തത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലുള്ള ചിത്രം മോഹന്‍ലാലിന് വീണ്ടും ഒരു സൂപ്പര്‍ഹിറ്റ് നേടിക്കൊടുത്തിരിക്കുകയാണ്. ഇന്നലെ പുറത്തിറങ്ങിയ ഭീഷ്മപര്‍വത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരഭമാണ് ദുല്‍ഖര്‍ നായകനായ ‘ഹേ സിനാമിക'.

    Also Read- Bheeshma Parvam review | തകർത്തുവാരി മൈക്കിളും കൂട്ടരും; 'ഭീഷ്മപർവ്വം' റിവ്യൂ

    അമല്‍ നീരദ് സംവിധാനം ചെയ്‍ത 'ഭീഷ്‍മ പര്‍വ'ത്തിലൂടെ സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വ'ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു.
    Published by:Rajesh V
    First published: