HOME » NEWS » Film » MOVIES CALL FOR HEROINE IN TOVINO MOVIE

ടൊവിനൊക്കൊപ്പം അണിയത്തിരിക്കാൻ നായികയെ വേണം

16നും 20നും ഇടയിൽ പ്രായമുള്ളവർക്കാണ് മുൻഗണന

news18india
Updated: March 7, 2019, 11:57 AM IST
ടൊവിനൊക്കൊപ്പം അണിയത്തിരിക്കാൻ നായികയെ വേണം
ടൊവിനോ തോമസ്
  • Share this:
വള്ളംകളി പ്രമേയമാക്കിയുള്ള ടൊവിനോ തോമസ് ചിത്രം ആരവത്തിൽ നായികയാവാൻ അവസരം. 16നും 20നും ഇടയിൽ പ്രായമുള്ളവർക്കാണ് മുൻഗണന. മാർച്ച് 20ന് മുൻപ് ലഭിക്കത്തക്കവണ്ണം ഫോട്ടോയും വിഡിയോയും ഇമെയിൽ ചെയ്യുക. ഇമെയിൽ ചെയ്യുക. നവാഗതനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ആരവത്തിന്റെ തിരക്കഥ രചിക്കുന്നത് ജോജു ജോർജ് ചിത്രം ജോസഫിന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ്. ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലാണ് ചിത്രത്തിന്റെ തലക്കെട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഹസീബ് ഹനീഫ്, അജി മേടയിൽ, നൗഷാദ് ആലത്തൂർ തുടങ്ങിയവർ ചേർന്ന് മലയാളം മൂവി മേക്കേഴ്‌സ്, അച്ചിച്ച ഫിലിംസ് എന്നീ ബാനറുകളിൽ നിർമ്മിക്കും.



അഭിനന്ദൻ രാമാനുജന്റെ ക്യാമറ, ജ്യോതിഷ് ശങ്കറിന്റെ കലാ സംവിധാനം, രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാള സിനിമയിലെ തിരക്കുള്ള നടനായ ടൊവിനോയുടെ ഒരുപറ്റം ചിത്രങ്ങൾ 2019ൽ തയ്യാറാവുന്നുണ്ട്. ഗോദ സംവിധായകൻ ബേസിൽ ജോസഫിനൊപ്പം മിന്നൽ മുരളിയിൽ ടൊവിനോ നായകനാവുന്നുണ്ട്. ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ, മനു അശോകന്റെ ഉയരെ, ആൽബിയുടെ ജോ, പ്രവീൺ പ്രഭാകരന്റെ കൽക്കി എന്നീ സിനിമകളാണ് ടൊവിനൊ നായകനായി പുറത്തിറങ്ങാനുള്ളത്. ഇതിന് പുറമെ മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫറിലും പ്രധാനപ്പെട്ട റോളിലാണ് ടൊവിനോ എത്തുന്നത്.‌ ഇതിൽ ലൂസിഫർ മാർച്ച് 28 ന് തിയേറ്ററിലെത്തും.

First published: March 7, 2019, 11:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories