• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹ്രസ്വചിത്രമേളയിൽ നവാഗതരും കാംപസ് സിനിമാക്കാരും തിളങ്ങുന്നു

News18 Malayalam
Updated: July 21, 2018, 11:10 PM IST
ഹ്രസ്വചിത്രമേളയിൽ നവാഗതരും കാംപസ് സിനിമാക്കാരും തിളങ്ങുന്നു
News18 Malayalam
Updated: July 21, 2018, 11:10 PM IST
തിരുവനന്തപുരം: നവാഗത സംവിധായകർക്കും ക്യാംപസ് സംവിധായകർക്കും മികച്ച വേദിയായി കേരള രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേള. നവാഗതരുടെയും വിദ്യാർത്ഥികളുടേതുമായി ഒരു പിടി ചിത്രങ്ങളാണ് ഇക്കുറി മേളയിലുള്ളത്.

രമ്യ രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത മിഡ്നൈറ്റ് റണ്‍, മിഥുന്‍ ചന്ദ്രന്റെ ഭൂമി, ജാസ്മിന്‍ കൗര്‍ റോയിയുടെ അമോലി ഒപ്പം ഒരു പിടി വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ ക്യാമ്പസുകളിൽ നിന്ന് പിറവിയെടുത്ത ചെറിയ ചിത്രങ്ങളുമാണ് ഇക്കുറി മേളയെ വ്യത്യസ്തമാക്കുന്നത്. നവാഗത സംവിധായകരെ ഇരുകൈയും നീട്ടി സ്വീകരിച്ച മേളയെ ആസ്വാദകരും ഹൃദയത്തിലേറ്റുമ്പോൾ നിറഞ്ഞ സദസിൽ ചിത്രം പ്രദർശിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് സംവിധായകർ.

ഷോട്ട് ഫിക്ഷൻ വിഭാഗത്തിൽ ഷിജിത്ത് കല്ല്യാഡൻ സംവിധാനം ചെയ്ത കണ്ണൂരിലെ രാഷ്ടീയ കൊലപാതകം പ്രമേയമായ ഉടുമ്പ്, സംവിധായകൻ ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായ മിഡ്നൈറ്റ് റൺ എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. വരും ദിവസങ്ങളിലും നവാഗതരുടെ സിനിമകൾ മേളയിൽ മികച്ച കാഴ്ചാനുഭവമാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രേമികൾ.
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...