മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് അടുത്തു തന്നെ മലയാളി പ്രേക്ഷകർക്കു മുന്നിൽ എത്തുമെന്ന് ഏവർക്കും അറിയാം. ലൂസിഫർ ചിത്രീകരണം കഴിയേണ്ട താമസം മാത്രം. എന്നാൽ മറ്റൊരു കാര്യത്തിലും രണ്ടു നായകന്മാരും ഒന്നിച്ചാണ്. ഇരുവരും നായ്ക്കളുടെ ചിത്രം പങ്കു വയ്ക്കുന്നതിലാണ് ഇഞ്ചോടിഞ്ചു മത്സരമെന്ന പോലെയുള്ളത്. കുറച്ചു ദിവസങ്ങൾ മുൻപു പ്രേക്ഷകർ കണ്ടു കാണും പ്രിയ നടൻ മോഹൻലാൽ സ്വന്തമായി എടുത്ത ഒരു നായ ചിത്രം സമൂഹ മാധ്യമങ്ങളിൽ ആരാധകർ സ്നേഹം കൊണ്ടു മൂടിയത്.
ഇപ്പോഴിതാ പൃഥ്വിയും അതേ പരിപാടിയുമായി വന്നിരിക്കുന്നു. ചിത്രം പങ്കു വയ്ക്കുന്ന പൃഥ്വിക്ക് അൽപ്പം പരിഭവമുണ്ട്. എപ്പോൾ ക്യാമറ എടുത്തു താൻ വന്നാലും പ്രിയ വളർത്തു നായ തിരിഞ്ഞു നിന്ന് പ്രതിഷേധിക്കും. ഇത്തവണയും പതിവു തെറ്റിച്ചില്ല.
അതാണ് ലോയിഡ് എന്ന ഡാൽമേഷ്യൻ ഇനത്തിലെ നായ. പരിഭവിച്ചു പുറത്തേക്കു നോക്കി തിരിഞ്ഞു നിൽക്കുന്നതാണ് ചിത്രം. ചിത്രത്തേക്കാൾ രസം അതിനു താഴെ ആരാധകർ നൽകിയ കമന്റുകളാണെന്നാണ്. പക്ഷെ അനുസരണയുടെ കാര്യത്തിൽ ലാലിൻറെ നായ തന്നെയാണു മിടുക്കൻ. അൽപ്പം ദൂരെ നിന്നും എറിഞ്ഞ ഷോട്ടിൽ അനുസരണയോടെ മുഖം കാട്ടുന്നുണ്ടവൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film news, Malayalam film, Mohanlal, Prithviraj, പൃഥ്വിരാജ്, മോഹൻലാൽ