നമ്പി നാരായണനെക്കുറിച്ചുള്ള ആർ. മാധവൻ ചിത്രം റോക്കറ്റ്റി: ദി നമ്പി എഫ്ഫക്റ്റ് സംവിധാനം ചെയ്യാൻ കേരളത്തിൽ നിന്നും ഒരാൾ. മാധവനൊപ്പം കോ-ഡയറക്ടർ ആവുന്നത് ജയസൂര്യ ചിത്രം ക്യാപ്റ്റൻ സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ. മുംബൈ ഫിലിം സിറ്റിയിൽ കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചു. നമ്പി നാരായണനായി വേഷമിടുന്നതും മാധവൻ തന്നെയാണ്. 'നമ്പി: ദി സയന്റിസ്റ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത പരിചയവുമായാണ് പ്രജേഷ് ബോളിവുഡിലേക്ക് ചുവടു വയ്ക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അപേക്ഷിക്കാം
ഐ.എസ്.ആർ.ഒ ചാരക്കേസ് ചുമത്തപ്പെട്ട നമ്പി നാരായണൻ കുറ്റക്കാരനല്ലയെന്നു സുപ്രീം കോടതി വിധിക്കുകയായിരുന്നു. നീതിക്കായി അദ്ദേഹത്തിന് നഷ്ടമായത് വർഷങ്ങളാണ്. ശാസ്ത്രജ്ഞന്റെ യൗവനം മുതൽ വാർദ്ധക്യം വരെയുള്ള കാലയളവ് റോക്കറ്റ്റിയിൽ ചിത്രീകരിക്കുന്നു, 27 വയസ്സിൽ തുടങ്ങി 70 വയസ്സ് വരെ. ചിത്രം മൂന്നു ഘട്ടങ്ങളിലായി തയ്യാറാക്കും. മുപ്പതുകളുടെ ആദ്യം മുതൽ നാല്പത്തിന്റെ പകുതി വരെ, നാല്പതുകളിൽ തുടങ്ങി അൻപതിന്റെ അവസാനം വരെ, പിന്നെ എഴുപതുകളിൽ കഴിഞ്ഞ കാലം ഓർത്തെടുക്കുന്ന നമ്പി നാരായണൻ.
ഐ എസ് ആർ ഒയുടെ വിവിധ കേന്ദ്രങ്ങൾ, ഫ്രാൻസ്, നമ്പി നാരായണൻ പഠിച്ച അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു പ്രജേഷും സുഹൃത്തുക്കളും ചേർന്നൊരുക്കിയ ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ നമ്പി നാരായണന്റെ പഠനകാലത്തെ എക്സ്ക്ലുസീവ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.