ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം 'ആറാം തിരുകല്പന'യിലേക്ക് അഭിനേതാക്കളെ തേടുന്നു. 4-5 വയസ്സുള്ള ആണ്‍കുട്ടികളെയും 24 മുതല്‍ 35 വയസ് വരെയുള്ള സ്ത്രീകളെയും 28 മുതല്‍ 40 വയസ് വരെയുള്ള പുരുഷന്മാരെയുമാണ് ചിത്രത്തിലേക്ക് അഭിനേതാക്കളായി വേണ്ടത്. അഭിനയിക്കാൻ താത്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോകളുംവിശദമായ ബയോഡാറ്റയും സഹിതം അണിയറ പ്രവര്‍ത്തകര്‍ക്ക് അയക്കാം.
അന്തർദേശീയ സിനിമയായ 'ഹൂ' എന്ന ചിത്രം ഒരുക്കി ശ്രദ്ധേയനായ സംവിധായകൻ അജയ് ദേവലോകയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ക്രിസ്മസ് രാത്രിയിൽ ഇരുളടഞ്ഞ ഒരു താഴ്വരയിൽ നടക്കുന്ന ചില സംഭവങ്ങളും അവയുടെ പിറകിലെ രഹസ്യങ്ങളുമായിരുന്നു ഈ നിയോ നോയർ ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ ചിത്രത്തിലും ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലുണ്ടായിരുന്നു.
നിരവധി അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന അജയ് ദേവലോക സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു ഹൂ. ശേഷം വരുന്ന ആറാം തിരുകൽപന ത്രില്ലറായാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. കോറിഡോര്‍ 6 ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ആറാം തിരുകല്പന' എന്ന ടൈറ്റിലിന് താഴെയായി പുറപ്പാട് 20.13 എന്ന് എഴുതിയിട്ടുണ്ട്.
‘ഇസബെല്ല’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. മാസ് കള്‍ട്ട് ക്ലാസ് മൂവിയായിട്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമായാകും ഈ ചിത്രത്തിൻ്റെ ചിത്രീകരണമെന്നാണ് വിവരം. മഞ്ഞു കാലത്തിനാണ് ആദ്യചിത്രം ഹൂവില്‍ പ്രാധാന്യം നല്‍കിയിരുന്നത് എങ്കിൽ പുതിയ ചിത്രത്തിൽ വരണ്ട കാലാവസ്ഥയെ മുഖ്യ പ്രമേയമാക്കിയാണ് ഒരുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aaram Thirukalpana, Ajay Devaloka, Nithya menen, Who