മഞ്ജു വാര്യരുടെയും സൗബിന്‍ ഷാഹിറിന്റെയും 'തമ്മില്‍തല്ലില്‍' കക്ഷി ചേരാനുണ്ടോ എന്ന ചോദ്യവുമായി 'വെള്ളരിക്കാപട്ടണത്തിന്റെ' കാസ്റ്റിങ് കോള്‍. നാലുവിഭാഗങ്ങളിലാണ് അഭിനേതാക്കളെ തേടുന്നത്.
ഒന്നാം കക്ഷി (സ്ത്രീ)- പ്രായം 18നും 26നും മധ്യേ
രണ്ടാം കക്ഷി (പുരുഷന്‍)- പ്രായം 22നും 26നും മധ്യേ
മൂന്നാം കക്ഷി (സ്ത്രീ)- പ്രായം 28നും 35നും മധ്യേ
മറ്റ് കക്ഷികള്‍ (സ്ത്രീയും പുരുഷനും)- പ്രായം 30നും 50നും മധ്യേ
താത്പര്യമുള്ളവര്‍ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോയും ബയോഡാറ്റയും vellarikkapattanammovie@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. ടിക് ടോക്‌വീഡിയോകള്‍ സ്വീകരിക്കില്ല.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണം' മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതംശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു ഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍.
എ.ആര്‍. റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. പി.ആര്‍.ഒ.: എ.എസ്. ദിനേശ്.
Also read: 'മിന്നൽ മുരളി' ഈ ക്രിസ്തുമസിന്; റിലീസ് തിയതി പ്രഖ്യാപിച്ചു
മലയാള സിനിമയിലെ സൂപ്പർഹീറോ ചിത്രമായ 'മിന്നൽ മുരളി' ക്രിസ്തുമസ് സമ്മാനമായി പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസംബർ 24 ചിത്രത്തിന്റെ റിലീസ് തിയതിയായി പ്രഖ്യാപിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫ്. 'മിന്നൽ മുരളി'നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.
മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകൾ: "തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ".
Summary: Casting call for Manju Warrier, Soubin Shahir movie Vellarikkappattanam invites actors for various roles. Entries are open for men and women under four different age groups. Debut director Mahesh Vettiyar is directing the movie, which may go on floors very soon
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manju warrier, Soubin Shahir, Vellarikkappattanam movie