• HOME
  • »
  • NEWS
  • »
  • film
  • »
  • രാജീവ് രവി ചിത്രത്തിൽ അഭിനേതാക്കളെ തേടുന്നു

രാജീവ് രവി ചിത്രത്തിൽ അഭിനേതാക്കളെ തേടുന്നു

  • Last Updated :
  • Share this:
    കമ്മട്ടിപ്പാടത്തിന്റെ കഥ പറഞ്ഞു കൊച്ചിയുടെ വികസന മുഖത്തിനു പുറമെയുള്ള മനുഷ്യരുടെ ജീവിതം വരച്ചു കാട്ടിയ രാജീവ് രവി വീണ്ടുമൊരു കൊച്ചി ചിത്രവുമായി വരുന്നു. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 18നും 55നും ഇടയിൽ പ്രായമുള്ളവരെയാണ് ആവശ്യം. താൽപ്പര്യമുള്ളവർ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങൾ വാട്സാപ്പ്, ഇമെയിൽ വഴി അയക്കുക.



    ഛായാഗ്രാഹകനെന്ന നിലയിൽ വ്യക്തി മുദ്ര പതിപ്പിച്ച രാജീവ് രവി മൂന്നു മലയാള ചിത്രങ്ങളുടെ സംവിധായകനാണ്. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് സംവിധാനം ചെയ്ത ചിത്രമാണ് കമ്മട്ടിപ്പാടം. ഒട്ടനവധി അംഗീകാരങ്ങൾ നേടിയെടുത്ത കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് തന്റെ നാലാമത് സംവിധാന സംരംഭം പ്രഖ്യാപിച്ചിരുന്നു. നാടക കുലപതിയും നടൻ വിജയരാഘവന്റെ പിതാവുമായ എൻ.എൻ. പിള്ളയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലെ നായകൻ നിവിൻ പോളിയാണ്. ഗോഡ്ഫാദർ എന്ന ഒറ്റ ചിത്രത്തിലൂടെ അഞ്ഞൂറാനെ അഭിനയിച്ചു ഫലിപ്പിച്ച്‌ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിയാണ് എൻ.എൻ. പിള്ള.

    ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു ശ്രദ്ദ നേടിയ ഛായാഗ്രാഹകനാണ് രാജീവ് രവി. മുൻകാല നടിയായ ഭാര്യ ഗീതു മോഹൻദാസും സംവിധാന രംഗത്തുണ്ട്. ഗീതുവിന്റെ മൂത്തോനിൽ നായകൻ നിവിനാണ്.

    First published: