ശ്രീനാഥ് ഭാസിയുടെ 'ദമയന്തിയും സുനന്ദയും' ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

Casting call for Sreenath Bhasi movie | ശ്രീനാഥ് ഭാസി നായകനാവുന്ന ചിത്രത്തിലേക്കാണ് അവസരം

News18 Malayalam | news18-malayalam
Updated: July 13, 2020, 2:10 PM IST
ശ്രീനാഥ് ഭാസിയുടെ 'ദമയന്തിയും സുനന്ദയും' ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു
ശ്രീനാഥ് ഭാസി
  • Share this:
ശ്രീനാഥ് ഭാസിയെ നായകനാക്കി N3F പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുള്ളക്കുട്ടി നിർമ്മിച്ച്‌ ഹാരിസ് മണ്ണഞ്ചേരി സംവിധാനം ചെയ്യുന്ന 'ദമയന്തിയും സുനന്ദയും' എന്ന സിനിമയിൽ അഭിനയിക്കാന്‍ പുതുമുഖങ്ങളെ തേടുന്നു.

'മഞ്ഞനിക്കാട്‌ ഗ്രാമത്തിലേക്ക് ദമയന്തിയുടെയും സുന്ദനന്ദയുടെയും ബന്ധുക്കളെ ആവശ്യമുണ്ട്' എന്നാണ് കാസ്റ്റിംഗ് കോളിലെ വാചകം. ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് സിനിമയിലേക്ക് ആവശ്യം. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന പോസ്റ്ററിൽ ലഭ്യമാണ്. ഓഗസ്റ്റ് പത്താണ് അപേക്ഷിക്കേണ്ട അവസാന തിയതി.രാജ്യം അഭിമുഖീകരിക്കുന കോവിഡ് വ്യാപനത്തിന് അറുതി വരുകയും, തുടര്‍ന്ന് ഷൂട്ടിംഗ് നിയന്ത്രണം മാറുന്നതോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായി വരുന്നു. കേരള ഫിലിം ചേമ്പറില്‍ അറിയിച്ചിട്ടുള്ള കാസ്റ്റിംഗ് കാേളാണിത്.
Published by: meera
First published: July 13, 2020, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading