• HOME
 • »
 • NEWS
 • »
 • film
 • »
 • Dear Students | സ്കൂളിലേക്ക് കുറച്ച് പിള്ളേരെ വേണം..! 'ഡിയർ സ്റ്റുഡന്റ്‌സ്' കാസ്റ്റിംഗ് കോൾ വീഡിയോ

Dear Students | സ്കൂളിലേക്ക് കുറച്ച് പിള്ളേരെ വേണം..! 'ഡിയർ സ്റ്റുഡന്റ്‌സ്' കാസ്റ്റിംഗ് കോൾ വീഡിയോ

Casting call for the movie Dear Students is out | നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിലേക്ക് ഗൃഹാതുരമായ കാസ്റ്റിംഗ് കാൾ

ഡിയർ സ്റ്റുഡന്റസ്

ഡിയർ സ്റ്റുഡന്റസ്

 • Share this:
  നിശബ്ദവും നിശ്ചലവുമായ ഒരു സ്കൂൾ കവാടം. ആർത്തിരമ്പിവരുന്ന കുട്ടികളെയും കാത്തുള്ള ശാന്തമായ ഇടനാഴികൾ. ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളെക്കാൾ, ഒരുകാലത്ത് സ്കൂൾ ജീവിതം ആസ്വദിച്ച ആ പഴയ 'കുട്ടികൾക്കാവും' ഒരുപക്ഷെ ഈ രംഗം കൂടുതൽ തെളിമയോടെ, അൽപ്പം ഗൃഹാതുരത്വത്തോടെ മനസ്സിൽ തെളിയുക. ഇതുപോലൊരു സ്കൂളിലേക്ക് കുട്ടികളെ (casting call for school students) അന്വേഷിച്ചുള്ള വരവാണ് നിവിൻ പോളി (Nivin Pauly) നിർമ്മിക്കുന്ന 'ഡിയർ സ്റ്റുഡന്റസ്' (Dear Students) എന്ന സിനിമ.

  നവാഗതരെ അണിനിരത്തി പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന പുതിയ ചിത്രമായ ഡിയർ സ്റ്റുഡന്റ്‌സിലേക്ക് അഭിനേതാക്കളെ തേടിയുള്ള രസകരമായ കാസ്റ്റിംഗ് കോൾ വീഡിയോ പുറത്തിറങ്ങി. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതരായ സന്ദീപ് കുമാർ, ജോർജ് ഫിലിപ്പ് റോ എന്നിവർ ചേർന്നാണ്. സംവിധായകർ തന്നെയാണ് കാസ്റ്റിംഗ് കോൾ വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്.

  'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റ് ചെയ്‌തിട്ടുള്ളവരാണ് ഇരുവരും. കഴിഞ്ഞ ദിവസം 'ഡിയർ സ്റ്റുഡന്റ്സി'ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.  “സ്നേഹത്തിന്റെയും ചിരിയുടെയും വിനോദത്തിന്റെയും ഊർജ്ജസ്വലമായ ഒരു യാത്രക്ക് തയാറാകൂ," പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നിവിൻ ഇങ്ങനെ കുറിച്ചു. ചിത്രത്തിൽ നിവിൻ അഭിനയിക്കുമോ എന്ന് അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുൻപ് നിവിൻ നിർമ്മിച്ച ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പി.ആർ.ഒ. - എ.എസ്. ദിനേശ്.

  തുറമുഖം, പടവെട്ട് തുടങ്ങി ഒട്ടേറെ പ്രൊജക്ടുകളാണ് നിവിന്റെതായി വരാനിരിക്കുന്നത്. തുറമുഖം സിനിമയിൽ മട്ടാഞ്ചേരിയിലെ തുറമുഖ തൊഴിലാളിയായ മൊയ്തു എന്ന കഥാപാത്രമായാണ് നിവിൻ എത്തുന്നത്. സംവിധായകൻ രാജീവ് രവിയാണ് ഇത് സംവിധാനം ചെയ്യുന്നത്. സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്നു.

  അഭിനേതാക്കളായ പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, നിമിഷ സജയൻ, സുദേവ് ​​നായർ, മണികണ്ഠൻ ആർ. ആചാരി, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപൻ ചിദംബരത്തിന്റെ തിരക്കഥയും അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുമാണ് ചിത്രം ചെയ്തിട്ടുള്ളത്. ഗോപന്റെ അച്ഛൻ കെ.എൻ. ചിദംബരം ആണ് നാടകകൃത്ത്.

  ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി 2013 ലെ മലയാളം സിനിമ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തുറമുഖം അദ്ദേഹത്തിന്റെ നാലാമത്തെ സംവിധാന സംരംഭമാണ്.

  ലിജു കൃഷ്ണ സംവിധാനം ചെയ്ത് സണ്ണി വെയ്ൻ നിർമ്മിക്കുന്ന പടവെട്ട്, അദിതി ബാലനും മഞ്ജു വാര്യരും അഭിനയിക്കുന്നു. ലിജുവും സണ്ണിയും മുമ്പ് 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 'കോൾഡ് കേസ്', 'അരുവി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി ബാലൻ ഈ ചിത്രത്തിലെ നായികമാരിൽ ഒരാളാണ്.
  Published by:user_57
  First published: