സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പേരിൽ നടി അപർണ്ണ ബാലമുരളിയുടെ അടുത്ത് തട്ടിപ്പ്

Casting call fraud in the name of director Jude Anthany Joseph | സംഭവം കയ്യോടെ പിടികൂടി അപർണ്ണ ജൂഡിനെ ഏൽപ്പിക്കുകയായിരുന്നു

news18india
Updated: May 28, 2019, 7:26 PM IST
സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പേരിൽ നടി അപർണ്ണ ബാലമുരളിയുടെ അടുത്ത് തട്ടിപ്പ്
ജൂഡ്, അപർണ്ണ
  • Share this:
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പേരിൽ നടി അപർണ്ണ ബാലമുരളിയുടെ അടുത്ത് തട്ടിപ്പ്. സംഭവം കയ്യോടെ പിടികൂടി അപർണ്ണ ജൂഡിനെ ഏൽപ്പിക്കുകയായിരുന്നു. അപർണ്ണക്ക് ഇമെയിൽ വഴിയാണ് ജൂഡിന്റെ അസിസ്റ്റന്റ് എന്ന വ്യാജേന സന്ദേശം ലഭിച്ചത്. അടുത്ത ചിത്രത്തിലേക്ക് കാസ്റ്റിംഗ് കാൾ എന്ന നിലയിലായിരുന്നു സന്ദേശം. ബാബു ജോസഫ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് സന്ദേശത്തിന്റെ തുടക്കം.ജൂഡ് ഒരു പുതിയ ചിത്രം തുടങ്ങാൻ പോകുന്നു. അതിലെ കഥാപാത്രത്തിന് യോജിക്കുന്ന ആളായത് കൊണ്ട് ബന്ധപ്പെടുകയാണ്.
താര സംഘടനയായ അമ്മയിൽ അംഗമല്ലാത്തതിനാൽ അവിടെ അന്വേഷിച്ചു നമ്പർ കിട്ടാഞ്ഞത് കൊണ്ടാണ് നേരിൽ മെയിൽ ചെയ്യുന്നത്. ഫോൺ നമ്പർ അയച്ചു തന്നാൽ മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാം എന്നും പറഞ്ഞാണ് ഇമെയിൽ അവസാനിപ്പിക്കുന്നത്. ഇതിന്റെ സ്ക്രീന്ഷോട് സഹിതമാണ് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജൂഡിന് ഇത്തരം സഹായികൾ ഇല്ലെന്നും, ഇത്തരക്കാരെ കരുതിയിരിക്കണം എന്നും പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ ജൂഡ് പറയുന്നു.

ഒരു മുത്തശ്ശി ഗദയിൽ അപർണ്ണ നായികാ പ്രാധാന്യമുള്ള വേഷം ചെയ്തിരുന്നു. പ്രളയം അധികരിച്ചൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ജൂഡ് ആന്റണി ഇപ്പോൾ.

First published: May 28, 2019, 7:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading