വിക്രമിനെ നായകനാക്കി ആർ.എസ്സ്. വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണ്ണയുടെ പേരിൽ വ്യാജ കാസ്റ്റിംഗ് കോൾ. ചിലരെ തിരഞ്ഞെടുത്തു എന്ന ഉറപ്പും വ്യാജൻ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കയ്യോടെ പിടികൂടിയ മെസേജുകളുടെ പകർപ്പുമായാണ് വിമൽ ഫേസ്ബുക്കിൽ വിശദീകരണം നൽകുന്നത്. പുതുമുഖങ്ങളെ തേടുന്നു എന്ന സന്ദേശം നൽകിയാണ് ആളെ ആകർഷിച്ചത്. പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ ലോഗോ,ഡിസൈൻ എംബ്ലം, വ്യാജ സീൽ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ വ്യാജ ഓഫീസ് മേൽവിലാസം തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ട്. അവർക്കെതിരെയുള്ള അവശ്യ വിവരങ്ങളും തെളിവും ശേഖരിച്ച ശേഷമാണ് വിമൽ പ്രതികരിക്കുന്നത് എന്നും പോസ്റ്റിൽ പറയുന്നു. തനിക്കു ഓഫീസ് ഹൈദരാബാദിൽ മാത്രമേ ഉള്ളൂ. കാസ്റ്റിംഗ് ആറു മാസം മുൻപ് കഴിഞ്ഞു. മുഖ്യമന്ത്രി, ഡി.ജി.പി., കമ്മീഷ്ണർ എന്നിവർക്ക് വിമൽ പരാതിയും നൽകിയിട്ടുണ്ട്.
മലയാള സിനിമ കണ്ടതിലും വച്ച് ഏറ്റവും വലിയ ബഡ്ജറ്റിൽ ആർ.എസ്. വിമൽ വിക്രമിനെ നായകനാക്കി ചെയ്യുന്ന മഹാവീർ കർണ്ണ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഫെബ്രുവരി മാസം ആരംഭിച്ചു. 300 കോടി രൂപയാണ് മുതൽമുടക്ക്. 45 കോടി രൂപയ്ക്കു തയ്യാറായ കായംകുളം കൊച്ചുണ്ണിക്കാണ് നിലവിലെ റെക്കോർഡ്. ഈ ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ 100 കോടി രൂപ കടന്നിരുന്നു. യുണൈറ്റഡ് ഫിലിം കിംഗ്ഡം എന്ന ന്യൂ യോർക്ക് കേന്ദ്രീകരിച്ച നിർമ്മാതാക്കളാണ് ചിത്രത്തിന് പണം മുടക്കുന്നത്. എന്ന് നിന്റെ മൊയ്ദീന് ശേഷം വിമൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മഹാവീർ കർണ്ണ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
State film Awards | 'കോൺഗ്രസുകാർ നന്നായി അഭിനയിച്ചാൽ പരിഗണിക്കാം; അടുത്ത വട്ടം പ്രത്യേക ജൂറിയെ വെക്കാം'; സജി ചെറിയാൻ
Kerala State Films Awards| 'ഹോം' സിനിമ കാണാതെ പോയല്ലോ എന്ന വിഷമമുണ്ട്: മഞ്ജു പിള്ള; പ്രദർശിപ്പിച്ചതിന് ഡിജിറ്റൽ തെളിവുകളുണ്ട്: ചലച്ചിത്ര അക്കാദമി
Kerala State Films Awards | 'ഹോം' സിനിമ ജൂറി കണ്ടുകാണില്ല; ഒരാള്‍ തെറ്റ് ചെയ്താല്‍ കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുമോ? : ഇന്ദ്രന്‍സ്
Kerala State Films Awards 2021 | ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയതാണ് ഏറ്റവും വലിയ പുരസ്കാരം; പ്രതിഷേധമില്ല: 'ഹോം' സംവിധായകന്
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം