ആന്റണി വർഗീസ് (Antony Varghese) എന്ന വിദ്യാർത്ഥിക്കൊപ്പം കോളേജിൽ പോകാൻ റെഡിയാണോ? ആന്റണി വർഗീസ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ക്യാമ്പസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ജനുവരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം 'പൂമരം', 'എല്ലാം ശരിയാകും' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പോൾ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് നിർമിക്കുന്ന ചിത്രമാണിത്. ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
'അറിയിപ്പ്, Dr. Paul's Entertainment's ന്റെ ബാനറിൽ ജനുവരി
മാസം ക്ലാസ്സുകൾ ആരംഭിക്കുന്ന ക്യാമ്പസ് ചിത്രത്തിലേക്ക്
ആന്റണി വർഗീസ് എന്ന വിദ്യാർത്ഥിക്കൊപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ പോന്ന സ്വന്തം കഴിവിൽ അളവറ്റ വിശ്വാസം ഉള്ളവരും ഊർജജസ്വലരുമായ വിദ്യാർത്ഥി വിദ്യാർത്ഥിനി, യുവതി യുവാക്കളുടെ അഡ്മിഷൻ സ്വീകരിച്ചു കൊളളുന്നു. അപേക്ഷ കിട്ടേണ്ട അവസാന തീയതി ഡിസംബർ 20' എന്നാണ് കാസ്റ്റിംഗ് കോൾ.
താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകളും, ഒരു സെൽഫ് ഇൻട്രോ വിഡിയോയും 7025565166 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ, auditionsprod3@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കോ അയക്കുക. ഡിസംബർ 20 ആണ് അവസാന തീയതി.
Also read: ആർക്കും മനസ്സിലായില്ലല്ലോ, അല്ലേ? കൊച്ചി മെട്രോയിൽ ജീത്തു ജോസഫിന്റെ യാത്രകൊച്ചി മെട്രോയിൽ (Kochi Metro) യാത്രക്കാർക്കൊപ്പം സംവിധായകൻ ജീത്തു ജോസഫ് (Jeethu Joseph). മെട്രോയിലെ തന്റെ ആദ്യ അനുഭവമാണിതെന്ന് ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. മാസ്ക് ധരിച്ചിട്ടുള്ളതിനാൽ ഒപ്പമുള്ളയാൾ ജീത്തു ജോസഫ് ആണെന്ന് സഹയാത്രക്കാർക്കു മനസ്സിലായതായി വീഡിയോ കണ്ടാൽ പറയില്ല. പ്ലാറ്റ്ഫോമിന് പുറത്തു നിന്നുള്ള ചിത്രങ്ങളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്.
പലരും രസകരമായി കമന്റ് ചെയ്തിട്ടുണ്ട്. അടുത്ത സിനിമയ്ക്കുള്ള പരിപാടിയാണോ ഈ യാത്ര എന്നും, അടുത്ത സിനിമ മെട്രോയിലെ ത്രില്ലർ ആയിരിക്കുമോ എന്നുമൊക്കെ ചോദ്യങ്ങളുണ്ട്.
ദൃശ്യം ചിത്രങ്ങൾക്ക് ശേഷം 'റാം', '12th മാൻ' തുടങ്ങിയ സിനിമകൾ ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഉണ്ടായി. ഇതിൽ 12th മാൻ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനു ഒരുങ്ങുകയാണ്.
2021 ഓഗസ്റ്റിലാണ് '12th മാൻ' ഷൂട്ടിംഗ് ആരംഭിച്ചത്. ദൃശ്യം 1, ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് ഇത്.
'നിഴലുകൾ മറനീക്കുന്നു' എന്ന ടാഗ്ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് '12th മാൻ'. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് ത്രില്ലർ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ എന്റെർറ്റൈനെർ കൂടിയാവും. സാധാരണ ഗതിയിലെ ഹീറോ-ഹീറോയിൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാൻ അവലംബിച്ചു പോരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.