• HOME
 • »
 • NEWS
 • »
 • film
 • »
 • Anikha Surendran | പ്രണയകഥയുമായി അനിഖ സുരേന്ദ്രൻ നായികയാകുന്ന 'ഓഹ് മൈ ഡാർലിംഗ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ

Anikha Surendran | പ്രണയകഥയുമായി അനിഖ സുരേന്ദ്രൻ നായികയാകുന്ന 'ഓഹ് മൈ ഡാർലിംഗ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ

മുൻപെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാർലിംഗിന്റെ അടിസ്ഥാന പ്രമേയം എന്ന് അണിയറക്കാർ

ഓ മൈ ഡാർലിംഗ്

ഓ മൈ ഡാർലിംഗ്

 • Last Updated :
 • Share this:
  ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രൻ (Anikha Surendran) ആദ്യമായി മലയാളത്തിൽ നായികയാകുന്ന 'ഓ മൈ ഡാർലിംഗ്' (Oh My Darling) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം. ആൽഫ്രഡ്‌ ഡി. സാമുവൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെൽവിൻ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

  ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു. മുൻപെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാർലിംഗിന്റെ അടിസ്ഥാന പ്രമേയം എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

  ചീഫ് അസ്സോസിയേറ്റ് - അജിത് വേലായുധൻ, മ്യൂസിക് - ഷാൻ റഹ്‌മാൻ, ക്യാമറ - അൻസാർ ഷാ, എഡിറ്റർ - ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, ആർട്ട് - അനീഷ് ഗോപാൽ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് എസ്, വരികൾ - വിനായക് ശശികുമാർ, പി.ആർ.ഒ. - ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് - പോപ്കോൺ, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് - ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ - ലൈജു ഏലന്തിക്കര.  Also read: 'ദക്ഷിണേന്ത്യന്‍ സിനിമകള്‍ കഥ പറയുന്നു; ബോളിവുഡ് താരങ്ങളെ വില്‍ക്കുന്നു': അനുപം ഖേര്‍

  ഈ വര്‍ഷം പുറത്തിറങ്ങിയ വമ്പൻ ബോളിവുഡ് ചിത്രങ്ങളാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനും. എന്നാല്‍ ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ മിക്ക ഹിന്ദി സിനിമകളും ബോക്‌സ് ഓഫീസില്‍ ഇടം നേടാന്‍ പാടുപെട്ടിട്ടുണ്ട്. മറുവശത്ത് തെന്നിന്ത്യന്‍ സിനിമകള്‍ വലിയ രീതിയില്‍ തന്നെ അഭിനന്ദിക്കപ്പെടുകയാണ്. അതിനിടെ, ഇന്ത്യന്‍ സിനിമാ താരം അനുപം ഖേര്‍ (Anupam Kher) ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തി. ബോളിവുഡുമായി (Bollywood) താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ (south cinema) മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നതായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

  "ഇവ രണ്ടിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നില്ല. എന്നാല്‍ അവരുടെ സിനിമകള്‍ (ദക്ഷിണേന്ത്യൻ) പ്രസക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ ഹോളിവുഡിനെ അനുകരിക്കുന്നില്ല. അവര്‍ കഥകള്‍ പറയുകയാണ്. എന്നാല്‍ നമ്മളിവിടെ താരങ്ങളെ വില്‍ക്കുകയാണ്," അനുപം ഖേര്‍ ഇ-ടൈംസിനോട് പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ പ്രേക്ഷകരെ വില കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.

  Summary: First look poster of Oh My Darling movie starring Anikha Surendran unveiled
  Published by:user_57
  First published: