ഇന്റർഫേസ് /വാർത്ത /Film / Rashmika Mandanna | രശ്മിക മന്ദാനയുടെ പിറന്നാൾ സ്പെഷലായി 'അഫ്രീൻ' വീഡിയോ

Rashmika Mandanna | രശ്മിക മന്ദാനയുടെ പിറന്നാൾ സ്പെഷലായി 'അഫ്രീൻ' വീഡിയോ

രശ്മിക മന്ദാന

രശ്മിക മന്ദാന

Catch a glimpse of Rashmika Mandanna as Afreen | അഫ്രീൻ എന്ന 'വിപ്ലവകാരി' പെൺകുട്ടിയായി രശ്‌മിക മന്ദാന

  • Share this:

രശ്മിക മന്ദാനയുടെ (Rashmika Mandanna) പിറന്നാൾ സ്പെഷ്യൽ ആയി അഫ്രീന്റെ (Afreen) വീഡിയോ പുറത്തിറക്കി നിർമ്മാതാക്കൾ. ദുൽഖർ സൽമാനും മൃണാൽ ഠാക്കൂറിനുമൊപ്പം രശ്മിക മന്ദാന അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ വീഡിയോയും പോസ്റ്ററുമാണ് പുറത്തിറങ്ങിയത്. വീഡിയോയിലും പോസ്റ്ററിലും രശ്മിക അവതരിപ്പിക്കുന്ന അഫ്രീൻ എന്ന 'വിപ്ലവകാരി' പെൺകുട്ടിയെ കാണാം.

ഹിജാബ് ധരിച്ച്, ലഹളക്കിടയിൽ കത്തുന്ന കാറിന് സമീപം രൗദ്രഭാവത്തിൽ നിൽക്കുന്ന രശ്മികയാണ് പോസ്റ്ററിലും വീഡിയോയിലും ഉള്ളത്. സ്വപ്‌ന സിനിമ നിർമ്മിച്ച് വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 7' എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. അശ്വിൻ ദത്ത് ആണ് നിർമാതാവ്. സംവിധാനം ഹനു രാഘവപുടി. വൈകാരിക പശ്ചാത്തലമുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

വിശാൽ ചന്ദ്രശേഖർ സംഗീതവും പി.എസ്. വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. സിനിമയുടെ പേരും മറ്റ് വിശദാംശങ്ങളും വരും ആഴ്ചകളിൽ പ്രൊഡക്ഷൻ ഹൗസ് ഒന്നിനു പുറകെ ഒന്നായി വെളിപ്പെടുത്തുമെന്നാണ് സൂചന.

'പുഷ്പ: ദി റൈസിന്റെ' വിജയത്തിന് ശേഷം രശ്‌മിക താരപദവിയുടെ പുതിയ തലത്തിലെത്തി. സിദ്ധാർത്ഥ് മൽഹോത്രയുടെ മിഷൻ മജ്നുവിലൂടെ ബോളിവുഡിലേക്ക് ചുവടുവെക്കുന്ന നടി ഇതിനകം തന്നെ തന്റെ കരിയറിൽ ഉയരത്തിൽ പറക്കാൻ ചിറകു വിരിച്ചു കഴിഞ്ഞു.

വികാസ് ബഹലിന്റെ ഗുഡ്‌ബൈയിലും അവർ അഭിനയിക്കും. സന്ദീപ് റെഡ്ഡി വംഗയുടെ ആനിമലിൽ രൺബീർ കപൂറിനൊപ്പം രശ്മികയും അഭിനയിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

വിജയ് ദേവരകൊണ്ടയുമായി രശ്മിക വിവാഹിതയാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ കിംവദന്തികളെ ‘നേരംപോക്ക്’ എന്ന് വിളിച്ച രശ്‌മിക Mirchi9-നോട് പറഞ്ഞതിങ്ങനെ: “എനിക്ക് വിവാഹത്തിന് ഇനിയും ഒരുപാട് സമയമുണ്ട്. സമയമാകുമ്പോൾ ഞാൻ വിവാഹം കഴിക്കും.," രശ്‌മിക പറഞ്ഞു.

ഇപ്പോൾ, ആടവല്ലു മീകു ജോഹർലുവിന്റെ റിലീസിനായി കാത്തിരിക്കുകയാണ് രശ്മിക. 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിലും അവർ അഭിനയിക്കും.

Summary: South Indian sensation Rashmika Mandanna got a birthday special revel of her character Afreen from the tentatively titled Production No: 7 (of Vyjayanthi Movies) co-starring Dulquer Salmaan and Mrunal Thakur. She dons a rebellious avatar in a never-seen-before look

First published:

Tags: Rashmika Mandanna