യശോദ കണ്ണുതുറന്നു നോക്കുന്നു... അവൾക്ക് ചുറ്റുമുള്ള ലോകം മാറിയിരിക്കുന്നു. ജനാല വാതിലിനപ്പുറം കണ്ട പ്രാവിൽ അവൾ താൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ദർശിക്കുന്നു, അതിനെ പിടിക്കാൻ ശ്രമിക്കുന്നു... 'യശോദയുടെ' ദൃശ്യങ്ങൾ പ്രേക്ഷകരിലേക്ക് ആദ്യമായി എത്തുമ്പോൾ കാണുന്ന കാഴ്ചയെ വർണിക്കുകയാണ് നിർമ്മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദ്.
ശ്രീദേവി മൂവീസിന്റെ നിർമാണത്തിൽ തയാറാവുന്ന ചിത്രമാണ് സാമന്ത നായികയാകുന്ന 'യശോദ'. ഹരി- ഹരീഷ് കൂട്ടുകെട്ടാണ് യശോദയുടെ സംവിധാനം നിർവഹിക്കുന്നത്.
സാമന്തയ്ക്കൊപ്പം വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ഫാമിലി മാൻ 2' എന്ന വെബ് സീരീസിലൂടെ സാമന്തയെ പാൻ-ഇന്ത്യൻ പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. ആ ബോധ്യത്തിലാണ് ഈ പ്രോജക്റ്റ് ഒരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്യുന്നത്. അർപ്പണബോധത്തോടെയുള്ള സാമന്തയുടെ പ്രകടനം അഭിനന്ദനീയമാണ്. വളരെ അഭിമാനം തോന്നി. 80% ഷൂട്ടിംഗ് അവസാനിച്ചു. ഇനി ഹൈദരാബാദിൽ ജൂൺ ആദ്യ ആഴ്ച വരെ ചിത്രീകരണം ഉണ്ടാകും. സ്പെഷ്യൽ ഇഫക്റ്റുകളും സിനിമയിലുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം ഓഗസ്റ്റ് 12-ന് യശോദ റിലീസ് ചെയ്യാനാണ് പദ്ധതി,' ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്തുവന്ന ഘട്ടത്തിൽ നിർമ്മാതാവ് പറഞ്ഞു.
സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം. സുകുമാർ, കല: അശോക്, ഫൈറ്റ്സ്: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം, കെ. വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി, സംവിധാനം: ഹരി-ഹരീഷ്, നിർമ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്, ബാനർ: ശ്രീദേവി മൂവീസ്, പി.ആർ.ഒ. : ആതിര ദിൽജിത്.
Summary: Catch a glimpse of Samantha Ruth Prabhu from the movie Yasoda in a newly released video. The video shows the actor wake up from sleep to find she is confined somewhere. She slowly walks out of bed, extends a hand through the window to pamper a dove resting merrily in an outside world
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.