ജേക്കബ് ഗ്രിഗറി നായകനാകുന്ന 'മണിയറയിലെ അശോകൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. നിർമ്മാതാവെന്ന പുതിയ വേഷത്തിലൂടെ കടന്നുപോകുന്നതിന്റെ കൗതുകവും സന്തോഷവും പങ്കു വച്ചു കൊണ്ടാണ് ദുൽഖർ പോസ്റ്റ് അനാവരണം ചെയ്തത്.
സസ്പെൻസുകൾ നിറഞ്ഞ, നാട്ടിൻപുറത്തുകാരനായ അശോകൻ പ്രണയവും വിവാഹവും ആദ്യരാത്രിയും എല്ലാം കഥാതന്തുവാകുന്ന ചിത്രത്തിലെ അനുപമ പരമേശ്വരനോടൊപ്പമുള്ള പ്രണയ നിമിഷമാണ് പോസ്റ്റിൽ ഉള്ളത്. ശ്യാമ എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്. വിഷ്ണു നാരായണനാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിശ്ചല ഛായാഗ്രഹണം ശുഹൈബ് എസ്.ബി.കെ.
വേ ഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധാനം നവാഗതനായ ഷംസു സൈബ ആണ്. നീതു കൃഷ്ണൻ തിരക്കഥയൊരുക്കി സജാദ് കാക്കു ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരിയും സംഗീതം ശ്രീഹരി കെ നായരും കൈകാര്യം ചെയ്തിരിക്കുന്നു.
ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമായുണ്ട്. അരുൺ എസ്. മണി, വിഷ്ണു പി.സി. എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.